KeralaLatest News

സമുദ്രങ്ങള്‍ കടുത്ത പച്ച നിറത്തിലേക്കും കടും നീല നിറത്തിലേക്കും മാറുമെന്ന് ഗവേഷകർ

കടലിന്റെ നിറമാറ്റം കാട്ടുന്നത് വരാന്‍ പോകുന്ന വന്‍ വിപത്തിനെയെന്ന് ഗവേഷകർ. സമുദ്രങ്ങള്‍ കടുത്ത പച്ച നിറത്തിലേക്കും കടും നീല നിറത്തിലേക്കും മാറും. നിറം മാറുക എന്നത് മനുഷ്യന്റെ കാഴ്ചയില്‍ മാത്രം സംഭവിക്കുന്നതാണെന്നിരിക്കെ കാഴ്ചയിലുണ്ടാകുന്ന ഈ മാറ്റത്തിനു യദാര്‍ത്ഥത്തില്‍ കാരണമാകുന്നത് സമുദ്രത്തിലെ രാസപ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനങ്ങളാണ്. ഈ വ്യതിയാനങ്ങള്‍ സമുദ്രജീവികളുടെ ആവാസ വ്യവസ്ഥയില്‍ സാരമായ മാറ്റമുണ്ടാക്കാന്‍ പോന്നവയാണ്. സമുദ്രത്തിലെ ജീവെ അടിസ്ഥാനമായ ഫൈറ്റോപ്ലാങ്ക്തണ്‍ എന്ന വസ്തു തന്നെയാണ് സമുദ്രത്തില്‍ ദൃശ്യമാകാന്‍ പോകുന്ന നിറം മാറ്റത്തിന്റെയും കേന്ദ്രബിന്ദു.

ഉയരുന്ന സമുദ്രതാപനിലയോട് ഇവ പ്രതികരിക്കുന്ന രീതിയാണ് സമുദ്രത്തിലെ രാസമാറ്റങ്ങള്‍ക്കും നിറം മാറ്റത്തിനും വഴിവയ്‌ക്കുന്നത്. താപനിലയിലുണ്ടാകുന്ന ഈ വ്യതിയാനം ചിലയിടങ്ങളില്‍ ഫൈറ്റോപ്ലാങ്ക്തണിന്റെ അളവു വര്‍ധിപ്പിക്കുകയും ചിലയിടങ്ങളില്‍ കുറയ്ക്കുകയും ചെയ്യും. ഫൈറ്റോപ്ലാങ്ക്തണിന്റെ സാന്നിധ്യമാണ് മേഖലയിലെ സമുദ്രത്തിന്റെ നിറം നിര്‍ണയിക്കുന്നത്. സമുദ്രഭാഗത്തിന്റെ നിറം നീലയാണെങ്കില്‍ അവിടെ ഫൈറ്റോപ്ലാങ്ക്തണിന്റെ അളവ് കുറവാണെന്നാണ് അര്‍ത്ഥം. അതേസമയം ഫൈറ്റോപ്ലാങ്ക്തണ്‍നിറയെ ഉള്ള സമുദ്രഭാഗമാണെങ്കില്‍ നിറം പച്ചയായിരിക്കും.

നിലവിലെ സാഹചര്യത്തില്‍ ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ധ്രുവപ്രദേശത്തു മാത്രമാകും പച്ച നിറമുള്ള സമുദ്രങ്ങള്‍ അവശേഷിക്കാന്‍ സാധ്യതയെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്. ഇങ്ങനെ നിറം മാറ്റത്തിനനുസരിച്ച്‌ സമുദ്രജീവികളുടെ അളവിലും വ്യത്യാസം വരും. സമുദ്രത്തിലെ ആഹാര ശൃംഖലയില്‍ ആദ്യത്തെ കണ്ണിയാണ് ഫൈറ്റോപ്ലാങ്ക്തണുകള്‍‍.

shortlink

Post Your Comments


Back to top button