KeralaLatest News

സൗജന്യ സഞ്ചാര കൂപ്പണ്‍; മുന്‍ എം.എല്‍.എ മാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവിട്ടത് കോടികള്‍

തിരുവനന്തപുരം: മുന്‍ എംഎല്‍എമാര്‍ക്ക് സൗജന്യ യാത്രയ്ക്കുള്ള കൂപ്പണ്‍ നല്‍കാന്‍ സര്‍ക്കാര്‍ എട്ടു വര്‍ഷത്തിനിടെ ചെലവഴിച്ചത് എട്ടുകോടി രൂപ. 2010 – 11 സാമ്പത്തിക വര്‍ഷത്തില്‍ 46 ലക്ഷം രൂപയും 2017 – 18 സാമ്പത്തികവര്‍ഷം 1.66 കോടി രൂപയുമാണ് ചിലവാക്കിയ്ത്. മുന്‍ എംഎല്‍എമാര്‍ക്ക് മെഡിക്കല്‍ അലവന്‍സായി എട്ടു വര്‍ഷത്തിനിടെ ചെലവഴിച്ചത് 11.21 കോടി. 2010-11 വര്‍ഷം 94 ലക്ഷം രൂപയാണ് ചെലവഴിച്ചതെങ്കില്‍ 2017 -18 വര്‍ഷത്തില്‍ അത് 2.16 കോടിയായി ഉയര്‍ന്നു. മുന്‍ എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ ഇനത്തില്‍ എട്ടു വര്‍ഷത്തിനിടെ ചെലവഴിച്ചത് 79.21 കോടി രൂപയാണ്. ഈ മൂന്ന് ചെലവുകള്‍ക്കുമായി എട്ടു വര്‍ഷത്തിനിടെ ആകെ ചെലവഴിച്ചത് 98.51 കോടി രൂപ.

വിവരാവകാശ രേഖകളില്‍ നിന്നുും ലഭിച്ച കണക്കുകളില്‍ നിന്നുമാണ് സൗജന്യ സഞ്ചാര കൂപ്പണ്‍ നല്‍കാന്‍ ഓരോ വര്‍ഷവും വലിയ തുക ചിലവാക്കുന്നതായി വ്യക്തമാകുന്നത്. 2010 – 11 (46 ലക്ഷം), 2011 – 12 (31 ലക്ഷം), 2012 – 13 (73 ലക്ഷം), 2013 – 14 (65 ലക്ഷം), 2014 – 15 (1.47 കോടി), 2015 – 16 (1.34 കോടി), 2016 – 17 (1.39 കോടി), 2017 – 18 (1.66 കോടി).അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന എംഎല്‍എക്ക് 20,000 രൂപയാണ് പ്രതിമാസ പെന്‍ഷന്‍ കിട്ടുന്നത് കാലയളവ് കുറയുന്നതനുസരിച്ച് കുറയുകയും ചെയ്യും. അഞ്ച് വര്‍ഷം കഴിഞ്ഞ് അധികാരത്തിലിരുന്നാല്‍ ഓരോ വര്‍ഷവും 1,000 രൂപ പെന്‍ഷന്‍ തുകയില്‍ വര്‍ദ്ധനവും വരും. പരമാവധി 50,000 രൂപയാണ് പെന്‍ഷന്‍. മുന്‍ എംഎല്‍എമാര്‍ക്ക് യാത്രാ കൂപ്പണ്‍ ഇനത്തില്‍ ഒരു വര്‍ഷം വാങ്ങിക്കാന്‍ കഴിയുന്ന തുക 75,000 രൂപയാണ്. കെഎസ്ആര്‍ടിസി ബസില്‍ ഇവര്‍ക്ക് യാത്ര സൗജന്യമാണ്. അത്തരം ആനുകൂല്യങ്ങളഎല്ലാമുണ്ടായിട്ടുപോലുമാണ് സൗജന്യയാത്രയ്ക്കായി വന്‍തുക മുന്‍ എം.എല്‍.എമാര്‍ക്ക് വേണ്ടി ചെലവാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button