Latest NewsIndia

ഭാര്യയോട് അശ്ലീല ചിത്രം അനുകരിക്കാന്‍ ആവശ്യപ്പെട്ടു; അധ്യാപകനായ ഭര്‍ത്താവ് അറസ്റ്റില്‍

ബംഗളൂരു: ഭാര്യയോട് അശ്ലീല ചിത്രം അനുകരിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങളിലെ രംഗത്തിലേതു പോലെ അഭിനയിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് 38 കാരിയായ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നെലമംഗല ടൗണ്‍ പൊലീസാണ് യുവതിയുടെ ഭര്‍ത്താവ് 42 കാരനായ വസന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇംഗ്ലീഷ് അധ്യാപകനാണ് വസന്ത് കുമാര്‍. ഗാര്‍ഹിക പീഡന വകുപ്പ് പ്രകാരമാണ് ഭര്‍ത്താവിനെതിരായ പൊലീസിന്റെ നടപടി.

വീട്ടില്‍ നിന്ന് പണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വസന്ത് ഭാര്യയെ ഉപദ്രവിക്കാനും തുടങ്ങി. മക്കളെ മുന്നില്‍ നിന്ന് വേശ്യയെന്ന വിളിച്ചും ഇയാള്‍ ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടികള്‍ തന്റെ അല്ലെന്നും ഭാര്യ പലര്‍ക്കുമൊപ്പം കിടന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു പിന്നീടുള്ള പീഡനം. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ വരെ നടത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാര്യയുടെ ബന്ധു പറയുന്നു. പിന്നീട് ഭാര്യയ്ക്ക് എയ്ഡ്‌സ് ആണെന്ന് പറഞ്ഞായിരുന്നു ഇയാളുടെ ആക്രമണം. മക്കളോട് അമ്മയെ തൊടരുതെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞദിവസം വീട്ടിലെത്തിയ ഇയാള്‍ അശ്ലീല ചിത്രം കാണിച്ച്‌ ഭാര്യയോട് അടിവസ്ത്രം മാത്രം ധരിച്ച്‌ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭാര്യ ഇത് നിഷേധിച്ചപ്പോള്‍ വസ്ത്രം വലിച്ച്‌ കീറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button