Latest NewsUAE

യുവതിയെ ലിഫ്റ്റില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമം; ദുബായില്‍ ഇന്ത്യക്കാരന്‍ അറസ്റ്റിൽ

ദുബായ്: വിദേശ വനിതയെ ലിഫ്റ്റില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഇന്ത്യക്കാരന്‍ ദുബായില്‍ അറസ്റ്റിലായി. ലിഫ്റ്റിൽ ഒപ്പമുണ്ടായിരുന്ന യുവതിക്ക് നേരെ ഇന്ത്യക്കാരനായ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയും അപമര്യാദയായി സ്പര്‍ശിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് പൗരയാണ് പരാതി നല്‍കിയത്. ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പ്രോസിക്യൂഷന്‍ ഇത് ഖണ്ഡിച്ചു. കടുത്ത ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും ചെയ്തു. കേസ് ഫെബ്രുവരി 25ന് കോടതി വീണ്ടും പരിഗണിക്കും.

shortlink

Post Your Comments


Back to top button