KeralaLatest News

കളക്ടറെ അധിക്ഷേപിച്ചത് ; മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ; സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന്

മൂന്നാര്‍:  ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ. മാത്രമല്ല തന്‍റെ ഫോണ്‍ സ്വീകരിക്കാതെ കട്ട് ചെയ്തതതിനെതിരെ സ്തപീക്കര്‍ക്ക് പരാതി നല്‍കുമെന്നും എംഎല്‍എ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. എംഎല്‍എയുടെ ഫോണ്‍ കട്ട് ചെയ്യാന്‍ ബ് കളക്ടര്‍ക്ക് അധികാരമില്ലെന്നാണ് എംഎല്‍എ വിശദീകരിക്കുന്നത്.

മാപ്പ് പറയേണ്ടതുണ്ടെങ്കില്‍ മാപ്പ് പറയുന്നതില്‍ തെറ്റില്ലെന്നാണ് എന്‍റെ നിലപാട്. എന്നാല്‍ ഇവിടെ മാപ്പ് പറയില്ല. ചില സാഹചര്യങ്ങളില്‍ ചില കാര്യങ്ങള്‍ പറയേണ്ടി വരും. ഇവിടെ സര്‍ക്കാര്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. സബ് കളക്ടര്‍ ഇരിക്കുന്ന കെട്ടിടത്തിനടുത്ത് പണിത പുതിയ കെട്ടിടത്തിന് എല്ലാ അനുമതിയുമുണ്ടോ? പദ്ധതി പൂര്‍ത്തിയാക്കുന്ന സമയത്തല്ല എതിര്‍പ്പ് പറയേണ്ടത്’, എന്നാണ് എസ് രാജേന്ദ്രന്‍റെ മറുപടി.

ഞാന്‍ നേരിട്ട് പോയി സബ് കളക്ടറെ കണ്ടപ്പോള്‍ തന്‍റെ കാര്യം താന്‍ നോക്ക്, എന്‍റെ കാര്യം ഞാന്‍ നോക്കാം’ എന്നാണ് രേണു രാജ് പറഞ്ഞതെന്ന് എസ് രാജേന്ദ്രന്‍ ആരോപിച്ചു.

മൂന്നാറില്‍ പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്‍റെ കെട്ടിട നിര്‍മ്മാണം തടഞ്ഞതാണ് എംഎല്‍എയുടെ ആക്ഷേപത്തിന് കാരണം. എംഎല്‍എയുള്‍പ്പടെയുള്ളവര്‍ നിന്ന് അനധികൃത നിര്‍മ്മാണ ജോലികള്‍ നടത്തിക്കുകയും ചെയ്തു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിര്‍മാണത്തിനാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. കെ ഡി എച്ച്‌ കമ്ബനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ്ബ് കളക്ടര്‍ രേണു രാജിന്‍റെ നടപടി. എന്നാല്‍ പഞ്ചാത്തിന്‍റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എ സബ്ബ് കളക്ടറെ അധിക്ഷേപിച്ചത്.

”അവള് ഇതെല്ലാം വായിച്ച്‌ പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്ക്ന്ന്.. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച്‌ കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബില്‍ഡിംഗ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാന്‍ യാതൊരു റൈറ്റുമില്ല.. അവള്ടെ പേരില്‍ കേസ് ഫയല്‍ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിര്‍ദേശം കേള്‍ക്കൂലെന്ന് പറഞ്ഞെന്നാ..” വിഡിയോയില്‍ എംഎല്‍ എ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button