Latest NewsUAEGulf

VIDEO – ദുബായ്ക്കാര്‍ക്ക് പുതിയൊരു യാത്രാനുഭവം പകരാനായി സ്കെെ പോട്സ് ഉടനെത്തുന്നു !

ദുബായ് :  ദുബായിയുടെ ആകാശവിതാനത്തിലൂടെ ചുറ്റിക്കറങ്ങി യാത്രികര്‍ക്ക് അവരുടെ യാത്ര ലക്ഷ്യത്തിനെത്തുന്നതിനായി റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയൊരു യാത്രാ വാഹനം ഒരുക്കുന്നു.അതിന്‍റെ പേരാണ് സ്കെെ പോട്സ്. ഈ വാഹനത്തില്‍ ഉടന്‍ ദുബായിലൂടെ യാത്രികര്‍ക്ക് സഞ്ചരിക്കാനാവും. ദുബായില്‍ വെച്ചുളള ആനുയല്‍ വേള്‍ഡ് ഗവണ്‍മെന്‍റ് സമ്മിറ്റിലാണ് അധികൃതര്‍ സ്കെെ പോട്സിന്‍റെ മാതൃക അവതരിപ്പിച്ചത്.

രണ്ട് തരത്തിലുളള സകെെ പോട്സുകളാകും പൊതു ഗതാഗത യാത്രികര്‍ക്ക് പുതു യാത്ര പകരുന്നതിനായി ഉടന്‍ ദുബായിലൂടെ പറക്കാന്‍ ഒരുങ്ങുന്നത്. യുണീ ബെെക്ക് യുണികാര്‍ എന്നീ രണ്ട് തരത്തിലാണ് പൊതുഗതാഗത സംവിധാനം നടപ്പിലാക്കുക. പരമ്പരാഗത പൊതു ഗതാഗത സംവിധാനത്തേക്കാള്‍ വളരെ മെച്ചപ്പെട്ടതും കൂടുതല്‍ ലാഭകരവും മറ്റെല്ലാ തരത്തിലും നേട്ടങ്ങള്‍ ഒരുക്കുന്നതുമാണ് വിഭാവനം സ്കെെ പോട്സെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

ഓരേ സമയം 5 യാത്രികര്‍ക്കും അവരുടെ ലഗേജും വെച്ച് യാത്രചെയ്യാവുന്ന വിധത്തിലായിരുക്കും യുണിബെെക്കിന്‍റെ നിര്‍മ്മാണം. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയയില്‍ സഞ്ചരിക്കുന്ന ഇവക്ക് മണിക്കൂറില്‍ 20000 യാത്രീകരെ വരെ വഹിക്കാന്‍ കഴിയും അതേ സമയം 6 യാത്രക്കാരേയും അവരുടെ ലഗേജും വഹിക്കുന്ന തരത്തിലാണ് യുണീകാറിന്‍റെ നിര്‍മ്മാണം. ദുബായുടെ ആകാശത്തിന് മുകളിലൂടെ ഒഴുകുന്ന സ്കെെ പോട് സിലിരുന്ന് ദുബായ് ജനതക്ക് ഉടന്‍ യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഇതിന്‍റെ സംവിധാനം ഒരുക്കുന്നത് പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button