Latest NewsIndia

പ്രൊഫസര്‍ അശ്ലീല സന്ദേശമയച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍; കോളേജില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി:  വിദ്യാര്‍ഥികളുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശം അയച്ച പ്രൊഫസര്‍ക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ കോളേജില്‍ വ്യാപക പ്രതിഷേധം. അപ്ലൈഡ് ആര്‍ട്സ് വകുപ്പ് മോധാവി ഹാഫിസ് അഹമ്മദിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. ഹാഫിസ് ക്ലാസ്സില്‍ അശ്ലീല ചുവയോടെ സംസാരിക്കുകയും വിദ്യാര്‍ഥികള്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്നും ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ ക്യാമ്ബസില്‍ സമരം നടത്തിയത്.

ഒമ്ബത് ദിവസം നീണ്ടു നിന്ന സമരം വെള്ളിയാഴ്ച അക്രമാസക്തമായി. സമരം ചെയ്തുവരികയായിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ മറ്റൊരു കൂട്ടം വിദ്യാര്‍ഥികള്‍ അക്രമണം അഴിച്ചുവിടുകയായിരുന്നു. ഹാഫിസ് അഹമ്മദിന്റെ അനുകൂലിക്കുന്ന വിദ്യാര്‍ഥികളാണ് അക്രമണത്തിന് പിന്നില്ലെന്ന് സമരം ചെയ്തവര്‍ ആരോപിക്കുന്നു.
എന്നാല്‍ താന്‍ 25 വര്‍ഷമായി ഈ സര്‍വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്യുകയാണ്. തന്റെ മേല്‍ ഇതിനുമുമ്ബ് ഇത്തരത്തിലുള്ളൊരു ആരോപണം ഉയര്‍ന്നിട്ടില്ല. തന്നെ മനപൂര്‍വ്വം വ്യക്തിഹത്യ നടത്തുകയാണെന്നും അഹമ്മദ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button