CricketLatest News

ലോകകപ്പ് മത്സരം : ‘ധോണി ഫാക്ടര്‍’ നെ കുറിച്ച് വിശദീകരിച്ച് യുവരാജ്

മുംബൈ: ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നധ്യം നിര്‍ണായകമാകുമെന്ന് യുവരാജ് സിംഗ്. ധോണി വളരെ പരിചയ സമ്പത്തുള്ള കളിക്കാരനാണ്. അതികൊണ്ടു തന്നെ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ വിരാട് കോഹ്ലിക്ക് ആ പരിചയ സമ്പത്ത് ഉപോയോഗിക്കാം എന്നും യുവരാജ് പറഞ്ഞു. ‘ധോണി ഫാക്ടറിനെ’ കുറിച്ച് സംസാരിക്കുകയായിരുന്നു യുവരാജ്.

ധോണിക്ക് മികച്ചൊരു ക്രിക്കറ്റിങ് ബ്രെയിന്‍ ഉണ്ട്, പിന്നെ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ കളി എങ്ങനെ മുന്നേറുന്നു എന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരു പൊസിഷനില്‍ ആണ്. അത് പോലെ വര്‍ഷങ്ങളായുള്ള പരിചയ സമ്പത്തുകൊണ്ട് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ധോണിക്ക് കഴിയും, തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും യുവരാജ് പറഞ്ഞു.

‘നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ ധോണിക്ക് കഴിയും, അത് ടീമിന് ഉപകാരപ്പെടും. ഓസ്ട്രേലിയയില്‍ മികച്ച ഒരു പരമ്പയാണ് ധോണിക്ക് ഉണ്ടായത്. ലോകകപ്പില്‍ ധോണി ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യണം എന്ന് ധോണി തന്നെ തീരുമാനിക്കണമെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button