Latest NewsIndia

തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകം: ബിജെപി നേതാവിനെതിരെ കേസ്

കൊല്‍ക്കത്ത: തൃണമൂല്‍ എംഎല്‍എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജംപി നേതാവിനെതിരെ പോലീസ് കേസ് എടുത്തു. മുകുള്‍ റോയ്‌ക്കെതിരെയാണ് കേസ്. ഇയാള്‍ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രവര്‍ത്തകനായിരുന്നു മുകുള്‍ റോയ്.
അതേസമയം സംഭവത്തില്‍ മൂന്നു പേരം പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല. ബിശ്വാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിന് പിന്നാലെയാണ് മുകുള്‍ റോയിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

ശനിയാഴ്ച രാത്രിയാണ് തൃണമൂല്‍ എം.എല്‍.എ. സത്യജിത് ബിശ്വാസ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ജയ്പാല്‍ഗുഡി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. പോയിന്റ് ബ്ലാങ്കില്‍നിന്നാണ് അക്രമി അദ്ദേഹത്തിനെതിരെ നിരവധിതവണ നിറയൊഴിച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സത്യജിത് ബിശ്വാസിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button