Latest NewsFootballSports

ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ; സൂപ്പര്‍ വിജയം; കരുത്തുകാട്ടി ഇന്ത്യന്‍ വനിത ടീം

ഭുവനേശ്വര്‍:  മറുപടിയില്ലാത്ത മിന്നല്‍ ഗോള്‍ ഇറാന്‍റെ കോര്‍ട്ടിലേക്ക് പായിച്ച് ഇന്ത്യന്‍ വനിത ഫുട്പോള്‍ ടീമിന് വിജയം.ഇറാനെതിരെ 1-0 എന്ന നിലയിലാണ് ഇന്ത്യയുടെ വനിത ഫുട്ബോള്‍ ടീം വിജയം വരിച്ചത് . ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് ഇരു ടീമുകളും മാറ്റുരച്ചത്. ഇന്ത്യന്‍ വനിത ടീമിലെ അഞ്ജു തമാങ്ങാണ് സൂപ്പര്‍ ഗോള്‍ നേടിയത് . മത്സരത്തിന്‍റെ 48 -ാം മിനിട്ടിലായിരുന്നു ഇന്ത്യക്ക് സന്തോഷ വിരിക്കുന്ന ആ വിജയ ഗോള്‍ അഞ്ജു ഇറാന്‍റെ ഗോള്‍ പോസ്റ്റിലേക്ക് പായിച്ചത്.

ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മ്യാന്‍മാര്‍ 3-0 എന്ന സ്‌കോറിന് നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു.

ഈ വരുന്ന ഫെബ്രുവരി 11 ന് തോറ്റ നേപ്പാളുമായി ഇന്ത്യയുടെ വനിത ടീം വീണ്ടും എതിരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button