KeralaLatest News

എനിക്ക് അഭിനയം മാത്രമേ അറിയൂ; മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട് മോഹൻലാലിൻറെ വാക്കുകൾ

രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടെ ഒരേ വേദി പങ്കിട്ട് മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനും. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് പിണറായി വിജയനും മോഹന്‍ലാലും വേദി പങ്കിട്ടത്. ചടങ്ങിന്‍റെ ഉദ്ഘാടകനായ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ആര്‍എസ്‌എസിനെയും ബിജെപിയും കടന്നാക്രമിക്കുകയും ചെയ്‌തു.

മുഖ്യമന്ത്രിക്ക് ശേഷം സംസാരിച്ച മോഹന്‍ലാല്‍ പക്ഷെ രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമ‌ര്‍ശിച്ചില്ല. ‘തനിക്ക് അഭിനയം മാത്രമേ അറിയൂ’ എന്നായിരുന്നു മോഹൻലാൽ വ്യക്തമാക്കിയത്. കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയ കലയെ മാത്രമേ താന്‍ ഉപാസിച്ചിട്ടുള്ളുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹം നൽകിയ സൂചനയാണെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button