Latest NewsSaudi ArabiaGulf

സൗദി ചെറുകിടസ്ഥാപനങ്ങള്‍ക്ക് പുതിയ അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം

സൗദി അറേബ്യ: സൗദിയിലെ ചെറുകിട സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് ഒരു സ്വദേശി നിര്‍ബന്ധമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ട്വിറ്റര്‍ അക്കൗണ്ടിലാണ് തൊഴില്‍ മന്ത്രാലയം ചെറുകിട സ്ഥാപനങ്ങളില്‍ ഒരു സൗദിയെങ്കിലും വേണമെന്ന് വ്യക്തമാക്കിയത്. ചെറുകിട സ്ഥാപന ഉടമകളില്‍ നിന്ന് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
സ്ഥാപന ഉടമ സ്വന്തം സ്ഥാപനത്തില്‍ ജോലിക്കാരനായി റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ മറ്റൊരു സ്വദേശിയെ നിയമിക്കല്‍ അനിവാര്യമാണ് എന്നും വ്യക്തമാക്കുന്നു.

സ്ഥാപന ഉടമയായ സ്വദേശി മറ്റൊരു സ്ഥാപനത്തിലെ ജോലിക്കാരനായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സ്വന്തം സ്ഥാപന റജിസ്റ്ററില്‍ പേര്‍ ചേര്‍ക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു സ്വദേശിയെ നിയമിക്കല്‍ അനിവാര്യമായിത്തീരുന്നത്. സ്വദേശിയെ നിയമിക്കാത്ത ചെറുകിട സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സേവനമോ റിക്രൂട്ടിങിനുള്ള വിസയോ ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button