Latest NewsFood & Cookery

ഉച്ചയൂണിന് പടവലങ്ങക്കറി

ഉച്ചയൂണിന് ഇഷ്ടവിഭവങ്ങൾ തയ്യാറാക്കിയാൽ പ്രത്യേക സന്തോഷമാണ്. അതും നാടൻ വിഭവമായാലോ. അങ്ങനെയെങ്കിൽ പടവലങ്ങക്കറി തന്നെ ഉണ്ടാക്കിക്കളയാം.

ചേരുവകൾ:

1. പടവലങ്ങ – 2 കപ്പ്
2. സവാള അരിഞ്ഞത് – 1 എണ്ണം
3. പച്ചമുളക്‌ – 2 എണ്ണം 4. തക്കാളി – ഒരെണ്ണം
5. മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
6. മുളകുപൊടി-1 ടീസ്പൂൺ
7. ഉപ്പ്‌ – ആവശ്യത്തിന്
8. പുളിവെള്ളം – ആവശ്യത്തിന്
9. കടുക് – 1 ടീസ്പൂൺ
10. കറിവേപ്പില – ആവശ്യത്തിന്

പടവലങ്ങ ചെറുതായി മുറിച്ച്‌ കുക്കറിൽ വേവിച്ചു വെയ്ക്കുക. അടുത്തതായി വെളിച്ചെണ്ണ ചൂടാക്കി കടുക് താളിച്ച ശേഷം സവാള അരിഞ്ഞത്, പച്ചമുളക്‌ അരിഞ്ഞത്, കറിവേപ്പില എന്നിവ വാട്ടിയെടുത്ത്‌ ഇതിൽ തക്കാളി അരിഞ്ഞതും ഉപ്പും ചേർക്കുക. ശേഷം പൊടികൾ ചേർത്തിളക്കുക. രണ്ടു മിനിറ്റിന് ശേഷം വേവിച്ചുവച്ച പടവലങ്ങയും പുളിവെള്ളവും ചേർക്കുക. കുറുകിവരുമ്പോൾ സ്റ്റൗ ഓഫ്‌ ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button