KeralaLatest NewsNews

കന്യാസ്ത്രീകള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചു; ജലന്ധര്‍ രൂപതയില്‍ ഭിന്നത

കോട്ടയം: കന്യാസ്ത്രീകള്‍ക്കെതിരായ അച്ചടക്കനടപടി പിന്‍വലിച്ചതില്‍ ജലന്ധര്‍ രൂപതയില്‍ ഭിന്നത ഉയരുന്നു. കന്യാസ്ത്രീകള്‍ക്കെതിരായ നടപടി മരവിപ്പിച്ചെന്ന് സൂചിപ്പിച്ച് ജലന്ധര്‍ രൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലൊ ഗ്രേഷ്യസ് കന്യാസ്ത്രീകള്‍ക്ക് നല്‍കിയ കത്തിനെ തള്ളി രൂപതാ പി.ആര്‍.ഒ വാര്‍ത്താക്കുറിപ്പ് ഇറക്കി. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ എടുത്ത സ്ഥലംമാറ്റ നടപടി തന്നെ ഞെട്ടിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജലന്ധര്‍ രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലൊ ഇത് പിന്‍വലിക്കുന്നതായി അറിയിച്ചത്.

കത്തിലൂടെയാണ് ഇക്കാര്യം കന്യാസ്ത്രീകളെ അറിയിച്ചത്. സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് കാര്യങ്ങള്‍ അറിയാതിരുന്നതെന്നും സത്യം ജയിക്കുമെന്നും ബിഷപ്പ് ആഗ്നലൊ പറയുന്നു. എന്നാല്‍ ഈ കത്ത് പുറത്ത് വന്ന് മണികൂറുകള്‍ കഴിയുന്നതിന് മുന്‍പേ ബിഷപ്പിനെ തള്ളി രൂപതാ പി.ആര്‍.ഒ പീറ്റര്‍ കാവുംപുറം രംഗത്തെത്തി. കന്യാസ്ത്രീകളുടെ നടപടി റദ്ദാക്കിയിട്ടില്ലെന്ന് പി.ആര്‍.ഒ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മദര്‍ ജനറാള്‍ ആണ്. രൂപത സാധാരണയായി ഈ കാര്യങ്ങളില്‍ ഇടപെടാറില്ല. മാത്രമല്ല കന്യാസ്ത്രീകള്‍ക്കെതിരെ നടപടി അല്ല മറിച്ച്, അവരെ മതങ്ങളിലേക്ക് തിരികെ ക്ഷണിക്കുക മാത്രമാണ് ഉണ്ടായതെന്നും പീറ്റര്‍ കാവുംപുറം പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ഏറ്റവും അടുപ്പമുള്ള ആളാണ് പീറ്റര്‍ കാവുംപുറം.

shortlink

Related Articles

Post Your Comments

Related Articles


Back to top button