Latest NewsSaudi ArabiaGulf

ലെവി ഇളവിന് അപേക്ഷിക്കേണ്ടത് ഇങ്ങനെ

സൗദിയില്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിന് അപേക്ഷിക്കേണ്ട രീതി വ്യക്തമാക്കി തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്ഥാപന രേഖകളുമായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ചെറുകിട സ്ഥാപനങ്ങളടക്കം മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകും.

സ്ഥാപന ഉടമ I.B.A.N ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും കോമേഷ്യല്‍ രജിസ്ട്രേഷന്‍ നമ്പറും ഉള്‍പ്പെടെ തൊഴില്‍ മന്ത്രാലയത്തിനാണ് അപേക്ഷ നല്‍കേണ്ടത്. ഉടമ നല്‍കിയ വിവരങ്ങള്‍ മന്ത്രാലയം ഉറപ്പുവരുത്തിയ ശേഷം 2018 കാലാവധിയിലേക്ക് ലവി ഇനത്തില്‍ അടച്ച സംഖ്യ അക്കൗണ്ടിലേക്ക് തിരിച്ചു നല്‍കുകയാണ് ചെയ്യുക.വ്യക്തികളുടെ കീഴിലുള്ള ചെറുകിട സ്ഥാപനങ്ങള്‍ ഉടമയുടെ തിരിച്ചറിയല്‍ കാര്‍ഡ്, I.B.A.N ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് എന്നിവ നല്‍കിയാല്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) വിവരങ്ങള്‍ ഉറപ്പുവരുത്തി സംഖ്യ തിരിച്ചുനല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും.

സ്ഥാപനങ്ങളുടെ തൊഴില്‍ മന്ത്രാലയ രജിസ്റ്ററില്‍ ലെവി എന്നത് ഇളവ് പരിഗണിച്ച് ‘ലെവി ഇനത്തില്‍ ബാക്കിയുള്ളത്’ എന്നാക്കി മാറ്റുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിട്ടുവീഴ്ച ചെയ്യുന്ന സംഖ്യ ഒഴിവാക്കിയ ശേഷമാണ് ഈ ഇനത്തില്‍ റെക്കോര്‍ഡില്‍ സംഖ്യ കാണിക്കുക. സംഖ്യയില്‍ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുണ്ടെങ്കില്‍ അത് രേഖപ്പെടുത്താനും ഓണ്‍ലൈന്‍ സംവിധാനമുണ്ടാവുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button