KeralaLatest NewsIndia

ബാഗില്‍ മാലയ്ക്കൊപ്പം നാപ്കിന്‍ പായ്ക്കറ്റ്; പാക്കറ്റ് വച്ച്‌ വീഡിയോ പ്രചരിപ്പിച്ചത് സഹോദരനാവുമെന്ന് കനക ദുർഗ

ശബരിമല ദര്‍ശനത്തിന് മുമ്പ് ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.

മലപ്പുറം: സഹോദരനെതിരെ കടുത്ത ആരോപണങ്ങളുമായി മലകയറിയ കനകദുര്‍ഗ്ഗ. തന്നെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് കുടുംബപ്രശ്നമാക്കി മാറ്റാന്‍ ബിജെപി ശ്രമിക്കുന്നതായി അവര്‍ ആരോപിച്ചു. സഹോദരന്‍ ഭരത്ഭൂഷനെ ഉപയോഗിച്ച്‌ ഇതുവരെ നടന്നതെല്ലാം കുടുംബപ്രശ്നമാക്കുകയാണ്. ശബരിമല ദര്‍ശനത്തിന് മുമ്പ് ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.

പിന്നീടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വീട്ടിലെ കിടപ്പുമുറിയില്‍ കയറി ശബരിമലയില്‍ കയറുമ്പോഴുണ്ടായിരുന്ന ബാഗില്‍ മാലയ്‌ക്കൊപ്പം നാപ്കിന്‍ പാക്കറ്റ് വച്ച്‌ വീഡിയോ പ്രചരിപ്പിച്ചത് സഹോദരനാണെന്നും അവർ ആരോപിച്ചു.വീട്ടില്‍ കയറ്റില്ലെന്നോ ഒരുമിച്ച്‌ ജീവിക്കില്ലെന്നോ ഉള്ള നിലപാട് ഭര്‍ത്താവിനില്ല.എന്നാൽ ഭര്‍ത്താവിനെയും സഹോദരന്‍ പ്രലോഭിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ നിന്നും വ്യാപകമായ പിന്തുണ കിട്ടുന്നുണ്ടെങ്കിലും കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ല.കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും കേരളത്തിലെ മുഴുവന്‍ പുരോഗമന ശക്തികളും ഒപ്പം നില്‍ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close