Latest NewsArticle

റഫാൽ : ‘ഹിന്ദു’- വിന്റെ രണ്ടാമത്തെ കള്ളക്കഥയും പൊളിഞ്ഞു: നിലവിലെ വ്യവസ്ഥകൾ ഉണ്ടാക്കിയത് എ.കെ ആന്റണി: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച കഥകൾ മെനഞ്ഞ് സ്വയം അപഹാസ്യമാവുകയാണ് ‘ഹിന്ദു’ ദിനപത്രം. ഇതുപോലൊരു അബദ്ധത്തിൽ അവർ ചെന്ന് പെട്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ആ മുത്തശ്ശി പത്രം ഇന്നിപ്പോൾ കോൺഗ്രസിന്റെ ചിറകിൽ കയറിനിന്ന് നരേന്ദ്ര മോഡി സർക്കാരിനെയും ബിജെപിയെയും ആക്രമിക്കാനാണ് കഥകൾ ഉണ്ടാക്കിയത്. എന്നാൽ എല്ലാം മണിക്കൂറുകൾക്കുള്ളിൽ പോളിഞ്ഞു പാളീസാവുകയാണ് ഉണ്ടായത്. ഇന്ന് അവർ പ്രസിദ്ധീകരിച്ച കഥയുടെ അവസ്ഥയും അതുതന്നെ. ‘ഹിന്ദു’ വിന്റെ മുതലാളിമാരിൽ ഒരാളായ എൻ റാം ആണ് ഇതൊക്കെ എഴുതിപ്പിടിപ്പിക്കുന്നത്. ആ എക്സ്ക്ലൂസീവ് വാർത്തകൾക്ക് ആകെയുണ്ടായ ആയുസ്സ് വെറും ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം. ഇന്ന് അവർ കൊണ്ടുവന്ന കഥക്കും അതായിരുന്നു അവസ്ഥ.

The Hindu

‘Government waived anti-corruption clauses in Rafale deal” and “It also overruled Financial Advisers’ recommendation for an escrow account after PMO forced a waiver of sovereign or bank guarantee’ (അഴിമതി വിരുദ്ധ ക്ലോസുകളിൽ സർക്കാർ വെള്ളം ചേർത്തു, സോവറിൻ അഥവാ ബാങ്ക് ഗ്യാരന്റി എന്ന വ്യവസ്ഥകൾ മാറ്റുന്നത് സംബന്ധിച്ച ഫിനാൻഷ്യൽ അഡ്വൈസറുടെ നിർദ്ദേശം മറികടന്നു….) എന്നതായിരുന്നു ഇന്ന് എൻ റാം പുറത്തുകൊണ്ടുവന്ന ‘സൂപ്പർ വാർത്ത’. അതൊക്കെ ചെയ്തത് നരേന്ദ്ര മോഡി സർക്കാരാണ്, അത് അഴിമതിയാണ് എന്നതാണ് അവർ ചൂണ്ടിക്കാണിച്ചത്. ഇക്കാര്യത്തിൽ വ്യവസ്ഥയുണ്ടാക്കിയത് മോഡി സർക്കാരല്ല, മറിച്ച്‌ മൻമോഹൻ സിങ് സർക്കാറാണ്; അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിയാണ്. അതായത് ഇത് അഴിമതിയാണ് എങ്കിൽ പ്രതിക്കൂട്ടിൽ കയറ്റി നിർത്തേണ്ടത് മൻമോഹൻ സിങ്ങിനെയും ആന്റണിയെയുമാണ് എന്നർത്ഥം. ഇന്റർ ഗവൺമെന്റൽ കരാർ സംബന്ധിച്ച യുപിഎയുടെ തീരുമാനം ഇതോടൊപ്പം ചേർക്കുന്നു. 2013 ലെ ഡിഫൻസ് പ്രോക്യു്റാമെന്റ് പ്രൊസീജിയർ വകുപ്പ് 71, 72 കാണുക.

71. There may be occasions when procurements would have to be done from friendly foreign
countries which may be necessitated due to geo-strategic advantages that are likely to accrue to our
country. Such procurements would not classically follow the Standard Procurement Procedure and the
Standard Contract Document but would be based on mutually agreed provisions by the Governments
of both the countries. Such procurements will be done based on an Inter Governmental Agreement
after clearance from CFA. The following cases would fall under the preview of this provision:
(a) There are occasions when equipment of proven technology and capabilities belonging to a
friendly foreign country is identified by our Armed Forces while participating in joint international
exercises. Such equipment can be procured from that country which may provide the same, ex
their stocks or by using Standard Contracting Procedure as existing in that country. In case of
multiple choices, a delegation may be deputed to select the one, which best meets the operational
requirements.
(b) There may be cases where a very large value weapon system / platform, which was in
service in a friendly foreign country, is available for transfer or sale. Such procurements would
normally be at a much lesser cost than the cost of the original platform/ weapon system mainly
due to its present condition. In such cases, a composite delegation would be deputed to ascertain
its acceptability in its present condition. The cost of its acquisition and its repairs / modifications
would be negotiated based on Inter-Governmental Agreement.
(c) In certain cases, there may be a requirement of procuring a specific state-of-the art equipment/
platform, however, the Government of the OEM’s country might have imposed restriction on
its sale and thus the equipment cannot be evaluated on ‘No Cost No Commitment’ basis. Such
equipment may be obtained on lease for a specific period by signing an Inter-Governmental
Agreement before a decision is taken for its purchase.

72. In cases of large value acquisition, especially that requiring product support over a long period
of time, it may be advisable to enter into a separate Inter Government Agreement (if not already
covered under an umbrella agreement covering all cases) with the Govt of the country from which the
equipment is proposed to be procured after the requisite inter ministerial consultation. Such an Inter
Governmental Agreement is expected to safeguard the interests of the Govt of India and should also
provide for assistance of the foreign Govt in case the contract(s) runs into an unforeseen problem.

ഇന്ന് ‘ഹിന്ദു’ പ്രസിദ്ധീകരിച്ച വാർത്ത അബദ്ധ ജടിലമായി എന്ന് ഇപ്പോഴെങ്കിലും അതിന്റെ പത്രാധിപർക്ക് ബോധ്യമാവുമോ ആവോ. എങ്കിൽ ആ പത്രം മാപ്പ് പറയുമോ, ജനങ്ങളോട്?

ഇത് മാത്രമല്ല അവരെ കുഴപ്പത്തിലാക്കിയത്. എൻ റാം ഇതിനുമുൻപ് ഒരു ദിവസം മറ്റൊരു റഫാൽ കഥയുമായി രംഗത്ത് വന്നിരുന്നു. ” റഫാൽ വിമാന വില സംബന്ധിച്ച കൂടിയാലോചനകൾ നടത്തുന്നതിന് നിശ്ചയിക്കപ്പെട്ട ഉപസമിതി കാര്യങ്ങൾ നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ} ഇടപെടുന്നത് ഉപസമിതിയുടെ ഇടപെടാനുള്ള കഴിവ് കുറയ്ക്കുന്നു’ എന്നതാണ് ഫയൽ നോട്ടിലെ ആക്ഷേപം. അതുകൊണ്ട് ആ ഉപസമിതിയിൽ പെട്ടവരല്ലാതെ ആരും ഇക്കാര്യത്തിൽ ഇടപെടരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കണം. ഇനി കൂടിയാലോചനകളുടെ ഫലത്തിൽ സർക്കാരിന് വിശ്വാസമില്ലെങ്കിൽ പിഎംഓ നിയമാനുസൃതം ഒരു സംവിധാനമുണ്ടാക്കട്ടെ ……” എന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ കുറിപ്പ് ഉയർത്തിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടുവെന്നും അത് അഴിമതിയാണെന്നുമായിരുന്നു വാദം. പിഎംഒ ഒരു മന്ത്രാലയത്തിലെ പ്രശ്നത്തിൽ ഇടപെടുന്നത് എങ്ങിനെ അപകടമാവും എന്നത് വേറെ കാര്യം. പ്രധാനമന്ത്രിക്ക് എല്ലാ വകുപ്പിലും ഇടപെടാൻ അവകാശമുണ്ട്, അധികാരമുണ്ട്. എന്നാൽ അതിനപ്പുറം ഈ കുറിപ്പ് ആ ഫയലിൽ നിന്നാണ് എന്നത് ശരിതന്നെ.

പക്ഷെ ആ നോട്ടിന് കീഴിൽ അതിന്മേൽ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ നടത്തിയ അഭിപ്രായ പ്രകടനം എൻ റാം മറച്ചുവെച്ചു. ” പിഎംഒ-യും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും ഇക്കാര്യം സംബന്ധിച്ച പുരോഗതി വിലയിരുത്തിവരുന്നതായി അറിയുന്നു; ഇക്കാര്യത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമതാണ്. അഞ്ചാമത്തെ ഖണ്ഡിക ഒരു അതിരുകടന്ന അഭിപ്രായപ്രകടനമാണ്. എന്തായാലും പ്രതിരോധ സെക്രട്ടറി പിഎംഒ -യുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി സംസാരിച്ച്‌ പ്രശ്നം പരിഹരിക്കൂ ….” എന്നാണ് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ എഴുതിയത്. അതോടെ ആ വിഷയത്തിൽ തീരുമാനമായി. അതായത് ഒരു ഫയലിലെ ഒരു പേജിന്റെ ഒരു ഭാഗം മാത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കാൻ പത്രം ശ്രമിച്ചു. ഇതുപോലൊരു തരംതാണ തട്ടിപ്പിന് ‘ഹിന്ദു’ പോലുള്ള പത്രം തയ്യാറായാലോ?. ആ കള്ളക്കഥയും മണിക്കൂറുകൾക്കുള്ളിൽ പൊളിഞ്ഞതാണ്. യഥാർത്ഥത്തിൽ ‘ഹിന്ദു’ പത്രം തുറന്നുകാട്ടപ്പെട്ടു. ഇപ്പോഴിതാ വീണ്ടും അവർ തുറന്നുകാട്ടപ്പെടുന്നു.

അന്ന് ആ കുറിപ്പ്, പ്രശ്നം അഥവാ തർക്കം വിമാന വില സംബന്ധിച്ചാണ് എന്ന ദുസ്സൂചന നൽകാനും പത്രം ശ്രമിച്ചു. യഥാർഥത്തിൽ ആ കുരിപ്പുണ്ടായത് ബാങ്ക് ഗ്യാരന്റി സംബന്ധിച്ച ഫയലിലാണ്. ഫ്രഞ്ച് സ്ഥാപനത്തിൽ നിന്ന് ബാങ്ക് ഗ്യാരന്റി വേണം എന്ന നിർദ്ദേശം മന്ത്രാലയം ഉന്നയിച്ചു. എന്നാൽ അക്കാര്യത്തിൽ ഇന്ത്യയുടേയും ഫ്രാന്സിന്റെയും ഭരണ നേതൃത്വം ചർച്ചനടത്തി. ഒരു ‘ലെറ്റർ ഓഫ് കംഫർട്ട് ‘ മതി എന്ന് തീരുമാനിച്ചു. അത് സുപ്രീം കോടതിയും അംഗീകരിച്ചതാണ്. അതിനെക്കുറിച്ചുള്ള കാര്യം വളച്ചൊടിക്കാനാണ് ‘ഹിന്ദു’ തീരുമാനിച്ചത്. സാധാരണ നിലക്ക് സുപ്രീം കോടതി ഒരു പ്രശ്നം പരിഗണിച്ചുകഴിഞ്ഞാൽ വിവാദങ്ങൾ ഒഴിയേണ്ടതാണ്…… പക്ഷെ ചില പത്രങ്ങൾ, ചാനലുകൾ, രാഷ്ട്രീയക്കാർ അത് കുപ്രചാരണത്തിന് ഉപയോഗിക്കുകയാണ്. അഴിമതിക്കേസിൽ കുടുങ്ങിയവർ കോടതി കയറുമ്പോൾ മുഖം രക്ഷിക്കാനാണ് അതെന്ന് വ്യക്തം. എന്നാൽ അതിന് ‘ഹിന്ദു’വിനെപ്പോലുള്ള പത്രം ഇത്തരം കള്ളത്തരങ്ങൾ പടച്ചുവിടണോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button