Specials

സെയിന്റ് വാലന്റൈനും പ്രണയദിനവും

പ്രണയദിനവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. സെയിന്റ് വാലന്റൈന്‍ എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണ് ഇതിൽ മുഖ്യം. എ.ഡി മൂന്നാം ശതകം ക്രൈസ്തവര്‍ക്ക് ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു കാലഘട്ടമായിരുന്നു. ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയാണ് അന്ന് റോമാസാമ്രാജ്യം ഭരിച്ചിരുന്നത്. ആ സമയത്ത് വാലന്റൈന്‍ എന്ന ഒരു ക്രൈസ്തവ പുരോഹിതന്‍ ജയിലറകളില്‍ കിടന്ന് നരകിക്കുന്ന നിരപരാധികളായവരെ ആശ്വസിപ്പിക്കാന്‍ തയ്യാറായത്.

ജയില്‍ വാര്‍ഡന്‍ അദ്ദേഹത്തിന് അനുവാദം നൽകുകയും ചെയ്‌തു. ജയില്‍വാര്‍ഡന് കുട്ടികളില്ലാതിരുന്നതിനാല്‍ അന്ധയായ ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. നിന്റെ ദൈവത്തിന് എന്റെ മകളുടെ അന്ധത മാറ്റാൻ കഴിയുമോ എന്ന് ഒരു ദിവസം അയാള്‍ വാലന്റൈനോട് ചോദിച്ചു. കഴിയുമെന്ന് അദ്ദേഹം മറുപടിയും നൽകി. അന്നുമുതല്‍ വാലന്റൈന്‍ ആ കുട്ടിക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും കഠിനത്യാഗങ്ങൾ അനുഷ്ഠിക്കാനും തുടങ്ങി. കുറച്ചുനാളുകള്‍ക്കക്കം ആ പെണ്‍കുട്ടിക്ക് കാഴ്ച്ച ലഭിച്ചു. ഇതോടെ വാര്‍ഡനും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമടക്കം 46 പേര്‍ മാമ്മുദീസ മുങ്ങി ക്രിസ്തുമതം സ്വീകരിച്ചു.

ഈ വാർത്ത അറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ ശിരഛേദം നടത്താന്‍ ഉത്തരവിട്ടു. ശിക്ഷ നടപ്പാക്കുന്നതിന്റെ തലേദിവസം വാലന്റൈന്‍ തന്റെ രക്തത്തില്‍ തൂലിക മുക്കി ഒരു കുറിപ്പെഴുതി ആ പെണ്‍കുട്ടിക്ക് രഹസ്യമായി കൊടുത്തുവിട്ടു. -മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിലും ദൈവത്തിലുള്ള എന്റെ വിശ്വാസത്തിന് കൂടുതല്‍ കരുത്തേറുന്നു. നീയും അതുപോലെ അടിയുറച്ച വിശ്വാസത്തില്‍ നില്‍ക്കണം. -സ്‌നേഹപൂര്‍വ്വം വാലന്റൈന്‍ എന്നായിരുന്നു ആ കുറിപ്പ്. ഒടുവിൽ വാലന്റൈന്റെ ശിരഛേദം നടന്നു. വാലന്റൈന്‍ വധിക്കപ്പെട്ട ഫെബ്രുവരി 14ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ഈ ദിനം ലോകമെമ്പാടുമുള്ള കമിതാക്കൾ സൗഹൃദത്തിന്റെയും, പ്രണയത്തിന്റെയും ദിനമായി കൊണ്ടാടുന്നു എന്നുമാണ് ഒരു വിശ്വാസം. ചില പള്ളികളിൽ സൈന്റ്റ് വാലന്റൈന്റെ ഓർമ്മയ്ക്കായി ഈ ദിവസങ്ങളിൽ ആരാധന നടത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button