Latest NewsSpecials

പ്രണയദിനം അവിസ്മരണീയമാക്കാന്‍ പോകാം ഈ സ്ഥലങ്ങളിലേക്ക്

‘ഫ്രം യുവര്‍ വാലന്‍ന്റൈന്‍”, ബിഷപ്പ് വാലന്റൈന്‍ തന്റെ ഹൃദയത്തില്‍ നിന്നും പ്രണയിനിക്കെഴുതിയ കുറിപ്പ്. സ്‌നേഹവും വിശ്വാസവും നല്‍കി അന്ധയായപെണ്‍കുട്ടിക്ക് കാഴ്ചശക്തിനല്‍കി, സ്‌നേഹിക്കുന്ന ഹൃദയങ്ങളെ ഒന്നിപ്പിച്ചതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈ പാതിരിയുടെ ഒര്‍മദിനമാണ് ഫെബ്രുവരി പതിനാല്. പ്രണയിക്കുന്നവരുടെ ദിനം. ഇഷ്ടമുള്ളവളെ ചേര്‍ത്തു നിര്‍ത്തി പ്രണയത്തിന്റെ മായാലോകത്തേക്ക് പറക്കാന്‍ കൊതിക്കത്തവര്‍ ഉണ്ടാകില്ല. അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷത്തെ പ്രണയദിനം അവിസ്മരണീയമാക്കന്‍ പറ്റിയ ഇന്ത്യയിലെ ചില സ്ഥലങ്ങള്‍ ഇതാ

കുമരകം, കേരളം

2019 ലെ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യയിലെ ഏറ്റവും റൊമാന്റിക് ഇടങ്ങളില്‍ ഒന്നായ കുമരകത്തിന്റെ ജലാശയങ്ങളില്‍ നിന്ന് നിങ്ങളുടെ വാലന്റൈന്‍സ് ദിനത്തില്‍ ചെലവഴിക്കാം. കോട്ടയം ജില്ലയിലെ വേമ്പനാട്ട് കായലിന്റെ തീരത്തായുള്ള ചെറിയ ദ്വീപ സമൂഹമാണ് ലോകപ്രശസ്തമായ കുമരകം. ചെറുവഞ്ചികളിലും പരമ്പരാഗത ഹൗസ് ബോട്ടുകളിലുമായി പ്രണയിനിക്കൊപ്പം അതിമനോഹരമായ കാഴ്ചകള്‍കണ്ട് പ്രണയം പങ്കുവെക്കാം. കടലും കായലും കരകൗശലവസ്തുക്കളും രുചിയൂറം ഭക്ഷണവുമെല്ലാം ഈ പ്രണയ ദിനം മനോഹരമാക്കും.

ഊട്ടി, തമിഴ്‌നാട്

ദക്ഷിണേന്ത്യയിലെ പ്രകൃതി രമണീയമായ പ്രദേശം, മഞ്ഞില്‍പൊതിഞ്ഞ നീലഗിരികുന്നുകളുടെ പശ്ചാത്തലത്തില്‍ പ്രണയം പങ്കിടാന്‍ കൊതിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ഊട്ടിയിലെ സുഖദമായ കാലാവസ്ഥയും മലനിരകളും പ്രകൃതി ഭംഗിയും കൂടിചേര്‍ന്ന മലകളുടെ റാണിയായ ഊട്ടിയില്‍ ഹെക്ടര്‍ കണക്കിന് വരുന്ന പൂന്തോട്ടങ്ങളും, വനമേഖലയാല്‍ ചുറ്റപ്പെട്ട മലനിരകളും നീലഗിരി മടിത്തട്ടിലെ നീര്‍ച്ചാലയാ ഊട്ടി തടാകവുമെല്ലാം പ്രണയിതാക്കള്‍ക്ക് ഒരു സുഖാനുഭവമായിരിക്കും.

ആഗ്ര, ഉത്തര്‍പ്രദേശ്

പ്രണയത്തിന്റെ പ്രതീകമായ താജ്മഹല്‍, അവിടെ വെച്ച് പ്രണയിനിക്കായ് അല്‍പം നിമിഷങ്ങള്‍, ഈ പ്രണയദിനത്തില്‍ പോകാന്‍ ഏറ്റവും അനുയോജ്യമായ ഒരിടമായിരിക്കും ആഗ്ര എന്നതില്‍ സംശയമില്ല. ആകാശത്തു നിന്നും ഇറക്കി വെച്ചതു പോലെ തൂവെള്ള നിറത്തിലുള്ള കൊട്ടാരം. പ്രതിഫലനം പൂര്‍ണമാക്കാന്‍ യമുനാ നദിയും. താജ്മഹലിന്റെ മഹോഹരമായ കാഴ്ചയ്ക്കു മുന്നില്‍ വെച്ച് ഈ വര്‍ഷത്തെ പ്രണയദിനം ആഘോഷിക്കാം.

ശ്രീനഗര്‍, ജമ്മു-കശ്മീര്‍

ഭൂമിയിലെ സ്വര്‍ഗത്തില്‍ വെച്ചാകം ഇത്തവണ പ്രണയിനിക്ക് സ്‌നേഹം കൈമാറുന്നത്. ഹിമാലയന്‍ പര്‍വത നിരകളും താഴ്വാരങ്ങളുമായി വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ ഒരിടം. ഇന്ത്യയുടെ പൂന്തോട്ടമെന്നറിയപ്പെടുന്ന കശ്മീര്‍ കാഴ്ചകള്‍ ഏറെ പ്രണയാതുരമാണ്. മഞ്ഞും മലയും താഴ്‌വാരങ്ങളും ചേര്‍ന്ന് വളരെ മനോഹരമായ ഭൂപ്രകൃതി. പ്രണയ നിമിഷങ്ങള്‍ അതിമനോഹരമാക്കാന്‍ ബൂമിയിലെ ഈ സ്വര്‍ഗത്തിലേക്കൊരു
യാത്രതിരിക്കാം.

മൂന്നാര്‍, കേരള

ഇടുക്കി ജില്ലയിലെ അതിമനോഹരമായ പര്‍വത പ്രദേശം, പച്ചപരവതാനി വിരിച്ചപോലെ പരന്നു കിടക്കുന്ന തേയില തോട്ടങ്ങളും ശാന്തസുന്ദരമായ കാലാവസ്ഥയും പ്രണയ നിമിഷങ്ങള്‍ സമ്മാനിക്കുമെന്നതില്‍ സംശയമില്ല. ഇത്തവണത്തെ പ്രണയ ദിനങ്ങള്‍ മനോഹരമാക്കാന്‍ ഇവയിലെനവിടെയെങ്കിലും പോകാം. മനസിനെ പ്രകൃതി ശാന്തമാക്കുന്ന നിമിഷങ്ങള്‍, ഹൃദയത്തില്‍ സ്‌നേഹം മുളയ്ക്കുന്ന നിമിഷങ്ങള്‍ പരസ്പരം പ്രണയിനിക്കൊപ്പം പങ്കിടാന്‍ ഈ സ്ഥലങ്ങളിലെവിടെയെങ്കിലുമാകാം ഇത്തവണത്തെ പ്രണയദിനം ആഘോഷിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close