Latest NewsGulf

ലോകത്ത് നാലാം വ്യവസായ വിപ്ലവം: 13 കോടി പുതിയ തൊഴിലവസരങ്ങള്‍, പുതിയ തൊഴില്‍മേഖലകള്‍

ദുബായ്: :ലോകത്ത് നാലാം വ്യവസായ വിപ്ലവം: 13 കോടി പുതിയ തൊഴിലവസരങ്ങള്‍, പുതിയ തൊഴില്‍മേഖലകള്‍ എന്നിവ എത്രയും പെട്ടെന്ന് സൃഷ്ടിക്കപ്പെടുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് മേധാവി ജോസ് ഏഞ്ചല്‍ ഗുരിയ പറഞ്ഞു. ദാരിദ്ര്യവും അസമത്വവും വിവേചനങ്ങളുമില്ലാതെയാകാനുള്ള അവസരങ്ങളുമായാണ് നാലാം വ്യാവസായിക വിപ്ലവം യാഥാര്‍ഥ്യമാകുക. നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലത്തെ സമ്പത്ത്ഘടന എന്ന വിഷയത്തില്‍ ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ രാജ്യങ്ങളും ഡിജിറ്റല്‍ സാങ്കേതികതയ്ക്ക് ഊന്നല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. മനുഷ്യനും യന്ത്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ കാലഘട്ടത്തില്‍ 2022-ഓടെ 13 കോടി പുതിയ തൊഴിലവസരങ്ങളും പുതിയ തൊഴില്‍മേഖലകളുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, നിലവിലുള്ള ഏഴു കോടി തൊഴിലുകള്‍ അപ്രസക്തമാകും.

നിലവില്‍ ലോകത്തിലെ നൂറുകോടി ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ഈ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സാങ്കേതികജ്ഞാനം നേടിയിട്ടില്ല. ഇവിടെയാണ് ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനം പ്രസക്തമാകുന്നതെന്ന് ജോസ് ഏഞ്ചല്‍ ഗുരിയ ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ സാങ്കേതികത സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കുമെത്തിക്കാനുള്ള പദ്ധതികള്‍ ഗവണ്‍മെന്റുകള്‍ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button