Latest NewsSaudi Arabia

മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ

റിയാദ്: മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ. സൗദി അറേബ്യയിലെ അസീറിലുള്ള ഖമീസ് മുശൈത്തിലാണ് സംഭവം. മഞ്ചേരി സ്വദേശി അഷ്റഫിനെ (52)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാന്‍ തയ്യാറാടെക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ കമ്പനി വെയര്‍ഹൗസില്‍ മൃതദേഹം കണ്ടെത്തിയത്. ഖമീസ് മുശൈത്തില്‍ ഒരു കമ്പനിയുടെ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു അഷ്‌റഫ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

shortlink

Post Your Comments


Back to top button