KeralaLatest News

മുല്ലപ്പൂക്കെട്ടിൽ ഒളിപ്പിച്ച് കടത്തിയത് ഒരു ലക്ഷം രൂപയുടെ കഞ്ചാവ്; യുവതി പിടിയിൽ

പാലക്കാട്: മുല്ലപ്പൂക്കെട്ടിനൊപ്പം ഒരു ലക്ഷം രൂപയുടെ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ആലപ്പുഴ തുറവുർ ആഞ്ഞിലയ്ക്കൽ പള്ളിക്കലിൽ പ്രീത(29)യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്‌. രാത്രി വാളയാർ ടോൾപ്ലാസയിൽ പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുടെ ഇടനിലക്കാരിയാണ് പ്രീതയെന്നും സമാനമായി ഇവർ നേരത്തെയും കഞ്ചാവു കടത്തിയിട്ടുണ്ടെന്നുമാണ് സൂചന. ഷോൾഡർ ബാഗിൽ പ്രത്യേക അറ ഉണ്ടാക്കി കഞ്ചാവു സൂക്ഷിച്ച ശേഷം മണം പുറത്തു വരാതിരിക്കാൻ മുല്ലപ്പൂവു നിറച്ചാണു കടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button