Latest NewsSaudi ArabiaGulf

പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഇന്‍ഫോ ഗ്രാഫിക്സിൽ ജോലി ചെയ്തിരുന്ന കളമശ്ശേരി ശാന്തിനഗറില്‍ വയറാമിത്തല്‍ ഹമീദിന്റെ മകന്‍ നിസാര്‍ (49) ആണ് മരിച്ചത്. മൂന്നൂ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. അന്തലൂസിയ ജാമിയ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലുള്ള കുടുംബം ജിദ്ദയിൽ എത്തിയ ശേഷം മക്കയിൽ ഖബറടക്കും.

25 വര്‍ഷമായി സൗദിയിലായിരുന്നു നിസാര്‍. ഭാര്യ: പര്‍വീണ്‍. മക്കള്‍: നാദിയ, ആദില്‍

Tags

Post Your Comments

Related Articles


Back to top button
Close
Close