Latest NewsIndia

നാലു വയസ്സുകാരിയെ പൊതുശൗചാലയത്തിനുള്ളിൽ വെച്ച് പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഡൽഹിയിൽ പൊതുശൗചാലയത്തില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി . പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരെയ്നയിലാണ് സംഭവം. സൗചാലയത്തിലെ ശൂചീകരണത്തൊഴിലാളിയായ യുവാവ് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് 35 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

‘ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി ഡല്‍ഹി മാറിയെന്ന് ‘ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെ ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ വര്‍ധിച്ച്‌ വരികയാണ്. ശാഹ്ദ്രയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പത്തു വയസ്സുകാരിയെ തൂപ്പുകാരന്‍ പീഡനത്തിനിരയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button