Latest NewsKerala

സൗദി എയർലൈൻസിനും എയർ ഇന്ത്യക്കും പിന്നാലെ എമിറേറ്റ്സും കരിപ്പൂരിലേക്ക്

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ വലിയ വിമാനങ്ങളുടെ സർവിസ്​ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സുരക്ഷ വിലയിരുത്തലുകൾക്കായി എമിറേറ്റ്​സി​​െൻറ സംഘം മാർച്ച്​ ആദ്യവാരത്തിൽ കരിപ്പൂരിലെത്തും. കോഴിക്കോട്​- ദുബായ് സെക്​ടറിലായിരിക്കും എമിറേറ്റ്​സ്​ സർവിസ് നടത്തുക. എമിറേറ്റ്​സ്​ കൂടി തിരിച്ചെത്തുന്നതോടെ റൺവേ നവീകരണത്തി​ന്റെ മുമ്പുണ്ടായിരുന്ന മൂന്ന്​ വിമാനകമ്പനികളും കരിപ്പൂരിൽ നിന്ന് സർവീസ് നടത്തും.

സൗദി എയർലൈൻസും എയർ ഇന്ത്യയും മുൻപ് തന്നെ സർവീസ് നടത്താൻ സന്നദ്ധരാണെന്ന് അറിയിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യയുടെ സർവിസ്​ പുനരാരംഭിക്കുന്നത്​ അനിശ്ചിതമായി നീളുകയാണ്​.എന്നാൽ എയർ ഇന്ത്യ ഏപ്രിൽ ഒന്ന്​ മുതൽ ഡൽഹി-കണ്ണൂർ-കോഴിക്കോട്​ സെക്​ടറിൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button