UAELatest News

സ്പോണ്‍സറുടെ കാറിന് തീയിട്ട പ്രവാസി വീട്ടുജോലിക്കാരി വിചാരണ നേരിടുന്നു

ഷാര്‍ജ•ഷാര്‍ജയില്‍ സ്പോണ്‍സറുടെ കാറിന് തീയിട്ട വീട്ടുജോലിക്കാരി വിചാരണ നേരിടുന്നു. സ്പോണ്‍സറുടെ അമ്മാവന്റെ വീട്ടില്‍ പോകാതിരിക്കുന്നതിന് വേണ്ടിയാണ് യുവതി തന്റെ കാറിന് ഗ്യാസോലിന്‍ ഉപയോഗിച്ച് തീയിട്ടതെന്ന് സ്പോണ്‍സര്‍ ആരോപിക്കുന്നു.

സംഭവം ദിവസം ഉച്ചയ്ക്ക് 12 മണിക്ക് സ്പോണ്‍സര്‍ വീട്ടിലെത്തുമ്പോള്‍ തന്റെ വീട്ടുജോലിക്കാരി കാറിന് സമീപം നില്‍ക്കുന്നത് കണ്ടിരുന്നു.

എന്ത് ചെയ്യുകയാണെന്ന് ചോദിച്ചപ്പോള്‍ തീയിടുകയാണെന്ന് പറഞ്ഞു. തുടര്‍ന്ന് സ്പോണ്‍സര്‍ സിവില്‍ ഡിഫന്‍സിനെ വിളിച്ചാണ് തീയണച്ചത്.

എന്നാല്‍ കോടതിയില്‍ യുവതി ആരോപണങ്ങള്‍ നിഷേധിച്ചു.

സിവില്‍ ഡിഫന്‍സ് വരുന്നതിന് മുന്‍പ് തീ കെടുത്തിയിരുന്നോ എന്ന് കണ്ടെത്താന്‍ വിദഗ്ധനെ വേണമെന്ന് ജഡ്ജ് ആവശ്യപ്പെട്ടു.

കേസ് അടുത്ത വിചാരണയ്ക്കായി ഫെബ്രുവരി 20 ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button