KeralaLatest News

2004 ആവര്‍ത്തിക്കും എന്ന് സിപിഐഎം പറഞ്ഞാല്‍ അര്‍ത്ഥം ബിജെപി ജയിക്കുമെന്നാണ്; ശ്രീധരൻപിള്ള

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും എന്ന് സിപിഐഎം പറഞ്ഞാല്‍ അതിന്റെ അർത്ഥം ബിജെപി വിജയിക്കുമെന്നാണെന്ന് പിഎസ് ശ്രീധരന്‍ പിള്ള. ‘എന്റെ കുടുംബം എന്റെ ബിജെപി’ എന്ന പ്രചരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2004ലെ ഇടതുമുന്നണിയിലെ വോട്ടുചോര്‍ച്ചയെ പറ്റിയുളള പന്ന്യന്‍ രവീന്ദ്രന്റെ അന്വേഷണം എവിടെ വരെയെത്തിയെന്നും ശ്രീധരന്‍ പിള്ള ചോദിക്കുകയുണ്ടായി.

ശബരിമല വിഷയത്തിലടക്കം സര്‍ക്കാറിന്റെ വീഴ്ചകളും പാര്‍ട്ടി നടത്തിയ സമര പരിപാടികളും മുന്‍നിര്‍ത്തിയായിരിക്കും പ്രചരണ പരിപാടികള്‍. കുടുംബ സദസ്സുകള്‍ സംഘടിപ്പിച്ചും വീടുകളില്‍ കയറിയിറങ്ങിയുമുള്ള പ്രചരണങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ശ്രീധരൻപിള്ള പറയുകയുണ്ടായി. ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button