KeralaLatest News

വേദിയിലും സദസ്സിലുമുള്ള എല്ലാവരെയും ഒരേസമയം നിരീക്ഷിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രി; കുറിപ്പ് വൈറലാകുന്നു

കൊച്ചി: വേദിയിലും സദസ്സിലുമുള്ള എല്ലാവരെയും ഒരേസമയം നിരീക്ഷിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് പ്രമുഖ അവതാരകയായ ആര്‍ദ്രാ ബാലചന്ദ്രന്‍. വേദിയിലും സദസിലും ഒരേ പോലെ കണ്ണും മനസും എത്തുന്ന മുഖ്യമന്ത്രിയെക്കുറിച്ച്‌ ‘കുമ്പിടി ആക്‌ട്’ എന്നാണ് ഫേസ്ബുക്കിലൂടെ ആര്‍ദ്ര വിശേഷിപ്പിച്ചത്. കൊച്ചിയില്‍ നടന്ന അസന്റ് നിക്ഷേപകസംഗമം ഉദ്ഘാടനമാണ് വേദി. വേദിയിലുള്ള വിശിഷ്ടാതിത്ഥികളെ നോക്കിനിന്ന ആര്‍ദ്രയെ മുഖ്യമന്ത്രി അടുത്തേക്ക് വിളിച്ചുക്കുകയും ‘കെ ജെ മാക്‌സി എംഎല്‍എ മുന്നില്‍ കൂടി നടന്നുവന്നു. പക്ഷെ പുറകിലെവിടെയോ പോയി ഇരുന്നു. മുന്നില്‍ കൊണ്ടിരുത്തണം. എംഎല്‍എ ആണല്ലോ’ എന്ന് പറഞ്ഞതായും ആർദ്ര പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

Attention for detail എല്ലാ കാലത്തും, ആരിലായാലും, ആകർഷിച്ചിട്ടുള്ള ഒരു സ്വഭാവമാണ്. പക്ഷെ ഇന്നിത്തിരി കൂടുതൽ ഞെട്ടി! ?

Ascend Kerala 2019 വേദിയിൽ, ഒരു പ്രസംഗം നടക്കുകയാണ്. അവതാരകയുടെ റോൾ സംസാരത്തെക്കാൾ കൂടുതൽ observation ആണെന്ന് തോന്നാറുണ്ട്, പ്രത്യേകിച്ചും ഞാൻ കൂടുതൽ ചെയ്യാറുള്ള ഇത്തരം സർക്കാർ പരിപാടികളിൽ. Protocol, ego, rules – ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അങ്ങനെ വേദിയിൽ ഇരിക്കുന്ന വിശിഷ്ട അതിഥികളെ സാകൂതം നോക്കി നിൽക്കുന്നതിനിടെ ഒരു കൈ പൊങ്ങുന്നത് കണ്ടു. ഞാൻ കണ്ണൊന്നു കൂടി അടച്ചു തുറന്നു. സംഭവം അത് തന്നെ, മുഖ്യമന്ത്രി വിളിക്കുന്നു.

ഇത്തിരി പുളകം കൊണ്ടെന്നു പറയുന്നതിൽ ചമ്മൽ ഒന്നുമില്ല; കാരണം ഇത് പതിവുള്ളതല്ല. കഴിഞ്ഞ ഒരു വർഷത്തിൽ അദ്ദേഹം പങ്കെടുത്ത പത്തു വേദികളിൽ എങ്കിലും അവതാരക ആയിട്ടുണ്ട്; എന്താവശ്യത്തിനും PS-നെ വിളിക്കുകയോ അല്ലെങ്കിൽ കൂടെ ഇരിക്കുന്ന IAS ഉദ്യോഗസ്ഥരോട് പറയുകയോ ആണ് പൊതുവെ കണ്ടിരിക്കുന്നത്.

Chief Secretary റ്റോം ജോസ് സാറിന്റെ നോട്ടം കൂടി കണ്ടപ്പോ എന്നെ തന്നെ എന്ന് മനസ്സിലായി, ഞാൻ (almost) ഓടി.

പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും പൊതുവെ ഉള്ള കാർക്കശ്യം തീരെ ഇല്ലാതെ, audience ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു: “K.J. Maxi MLA മുന്നിൽ കൂടി നടന്നു വന്നു, പക്ഷെ പുറകിലെവിടെയോ പോയി ഇരുന്നു. മുന്നിൽ കൊണ്ടിരുത്തണം. MLA ആണല്ലോ. അതാണ് അതിന്റെ ശരി.”

തിരികെ വന്നു KSIDC ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. 3 മിനിറ്റിനു ശേഷം കണ്ടു – MLA മുൻനിരയിൽ ഉപവിഷ്ടൻ ആയിട്ടുണ്ട്. വീണ്ടും വേദിയിലേക്ക് നോക്കിയപ്പോ FICCI National President Sandeep Somany ഇംഗ്ലീഷിൽ പറഞ്ഞ എന്തോ ആവശ്യം + തമാശ കേട്ട് ചിരിക്കുകയാണ് മുഖ്യൻ.

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ observation എന്ത് observation. ഇതല്ലേ real deal! ? വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി act! ?

പ്രളയകാലത്തെ പത്രസമ്മേളനങ്ങൾ കണ്ടപ്പോൾ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂർച്ഛിച്ചു! ശുഭം. ?

shortlink

Related Articles

Post Your Comments

Related Articles


Back to top button