KeralaLatest News

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : ഈ ഗള്‍ഫ് രാജ്യത്തേയ്ക്ക് 40 കിലോ ലഗേജ് കൊണ്ടു പോകാം : വിശദാംശങ്ങള്‍ ഇങ്ങനെ

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, ഈ ഗള്‍ഫ് രാജ്യത്തേയ്ക്ക് 40 കിലോ ലഗേജ് കൊണ്ടു പോകാം. വിശദാംശങ്ങള്‍ ഇങ്ങനെ. കുവൈറ്റില്‍ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളിലാണ് 40 കിലോ വരെയുള്ള ലഗേജുകള്‍ കൊണ്ടുപോകാന്‍ സാധിയ്ക്കുന്നത് . കുറഞ്ഞ കാലയളവില്‍ മാത്രമാണ് എയര്‍ ഇന്ത്യ ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.
രണ്ട് നിരക്കുകളിലായി 30 കിലോഗ്രാം, 40 കിലോഗ്രാം എന്നിങ്ങനെ ലഗേജ് കൊണ്ടുപോകാം. നിലവില്‍ ഇത് 20, കിലോഗ്രാം, 30 കിലോഗ്രാം എന്നിങ്ങനെയാണ്. മാര്‍ച്ച് 30 വരെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പഴയ അളവ് മാത്രമേ അനുവദിക്കൂ. അതുപോലെ ഇന്ത്യയില്‍ നിന്ന് തിരികെ കുവൈറ്റിലേക്കുള്ള സര്‍വീസുകളിലും ഈ ആനുകൂല്യം ഉണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button