KeralaLatest News

വ്യാ​ജ തൊ​ഴി​ല്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍; മുന്നറിയിപ്പുമായി സി​യാ​ല്‍ അ​ധി​കൃ​ത​ര്‍

കൊ​ച്ചി: കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡി​ന്‍റെ (സി​യാ​ല്‍) പേ​രി​ല്‍ ന​ട​ക്കു​ന്ന വ്യാ​ജ തൊ​ഴി​ല്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. സി​യാ​ലി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ര​വ​ധി ത​സ്തി​ക​ക​ള്‍ ഒ​ഴി​വു​ണ്ടെ​ന്നും അ​തി​നാ​യി ത​ങ്ങ​ള്‍ വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​തെ​ന്നും കാ​ണി​ച്ച്‌ ചി​ല ഏ​ജ​ന്‍​സി​കളും വെ​ബ്‌​സൈ​റ്റു​ക​ളും പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ടെന്നും ഇതിനെതിരെ മുന്നറിയിപ്പ് പാലിക്കണമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നി​ല​വി​ല്‍ സി​യാ​ലി​ലോ ഉ​പ​സ്ഥാ​പ​ന​ങ്ങ​ളി​ലോ തൊ​ഴി​ല്‍ ഒ​ഴി​വു​ക​ളി​ല്ല. ഭാ​വി​യി​ല്‍ ഒ​ഴി​വു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ര​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും www.cial.aero എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലും ഇ​ത് സം​ബ​ന്ധി​ച്ച്‌ അ​റി​യി​പ്പു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ല്‍​ത​ട്ടി​പ്പ് ന​ട​ത്തി​യ ചി​ല ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രെ സി​യാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button