KeralaLatest News

ലോക്സഭാ തെരഞ്ഞെടുപ്പില്‍    രണ്ടു സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി പി.ജെ.ജോസഫ്

കോട്ടയം:  കേരള കോണ്‍ഗ്രസിന് വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്  രംഗത്ത്  . ഇക്കാര്യത്തില്‍ ഒരടി പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി ചെയര്‍മാനായ കെഎം മാണിക്കും ഇതേ അഭിപ്രായം തന്നെയാണ് ഉളളതെന്നും ആവശ്യത്തില്‍ നിന്ന് സ്വല്‍പ്പം പോലും അയയില്ലെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടി വൈസ്ചെയര്‍മാന്‍ ജോസ് കെ. മാണി എംപി നയിക്കുന്ന കേരള യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനോട് പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല.

ഇതോടൊപ്പം ഏഷ്യനെറ്റിന്‍റെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വ്വേയില്‍ ഉമ്മന്‍ചാണ്ടിയാണ് ഏറ്റവും ജനപ്രിയനായ നേതാവായി റേറ്റ് ചെയ്യപ്പെട്ടത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button