Latest NewsNewsIndia

ലോക്സഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തിൽ എഎപിയും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിക്കുമെന്ന് ഇസുദന്‍ ഗാധ്‌വി

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പി ഗുജറാത്തില്‍ എഎപിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുമെന്ന് ഗുജറാത്ത് എഎപി മേധാവി ഇസുദന്‍ ഗാധ്‌വി. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ഭാഗമായ ഇരു പാര്‍ട്ടികളും പരസ്പരം സീറ്റ് പങ്കിട്ട് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

‘എഎപിയും കോണ്‍ഗ്രസും ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാണ്. ഈ തിരഞ്ഞെടുപ്പ് സഖ്യം ഗുജറാത്തിലും നടപ്പിലാക്കും. സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രാഥമിക തലത്തിലാണെങ്കിലും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും പ്രത്യേക ഫോര്‍മുലയില്‍ സീറ്റ് പങ്കിട്ട് തിരഞ്ഞെടുപ്പിനെ നേരിടും’ ഗാധ്‌വി വ്യക്തമാക്കി.

ഗണപതിയെ കുറിച്ച് ഷംസീര്‍ പറഞ്ഞത് അബദ്ധമല്ല, മനഃപൂര്‍വമാണ് : ശോഭ സുരേന്ദ്രന്‍

‘ആസൂത്രണം ചെയ്തതു പോലെ കാര്യങ്ങൾ നടന്നാല്‍, ഗുജറാത്തില്‍ ബിജെപിക്ക് ഇത്തവണ 26 സീറ്റുകളില്‍ പോലും വിജയിക്കാനാകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് സംബന്ധിച്ചുളള കാര്യങ്ങളില്‍ എഎപി ഗവേഷണം ആരംഭിച്ചെന്നും ഗാധ്‌വി കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തില്‍ കേന്ദ്ര നേതൃത്വം പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി പാലിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് ദോഷി പറഞ്ഞു.

‘പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജനത്തെക്കുറിച്ചുളള കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇപ്പോഴാണ് ഞാനറിഞ്ഞത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള സംഖ്യം തീരുമാനിക്കുന്നത് അവരുടെ അധികാരപരധിയിലുളളതാണ്. ഇക്കാര്യത്തില്‍ ദേശീയ നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ ഗുജറാത്ത് കോണ്‍ഗ്രസ് പിന്തുടരും,’ കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button