Latest NewsIndiaCrime

മരുമകളെ സ്വന്തമാക്കാന്‍ ഭര്‍തൃപിതാവ് മകനെ കൊലപ്പെടുത്തി

ലുധിയാന : വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തിന്റെ പേരില്‍ അത്യന്തം നിഷ്ഠൂരമായ ഒരു കൊലപാതക വാര്‍ത്തയാണ് പഞ്ചാബില്‍ നിന്നും പുറത്ത് വരുന്നത്. മരുമകളുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ ഭര്‍തൃപിതാവ് യുവതിയുടെ ഭര്‍ത്താവായ സ്വന്തം മകനെ വെട്ടിനുറിക്കി കഷ്ണങ്ങളാക്കി. പഞ്ചാബിലെ ലുധിയാന സ്വദേശിയായ രജീന്ദര്‍ സിങാണ് പിതാവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

കൊലപാതകത്തെ തുടര്‍ന്ന് 62കാരമായ ഛോട്ടാസിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറങ്ങിക്കിടന്ന രജീന്ദര്‍ സിങിനെ തലക്കടിച്ചാണ് ഛോട്ടാസിംഗ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ തള്ളി. രജ്വിന്ദര്‍ സിങിന്റെ ഭാര്യ ജസ്വീറുമായി പ്രതിയായ പിതാവിന് അടുപ്പമുണ്ടായിരുന്നു. ഇത് രജീന്ദര്‍ സിങ് അറിഞ്ഞതിനെ തുടര്‍ന്ന് കുടുംബത്തില്‍ വഴക്കുടലെടുത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഛോട്ടാസിംഗിന്റെ അനന്തരവനാണ് സംഭവം പുറംലോകത്തെ അറിയിച്ചത്

shortlink

Related Articles

Post Your Comments


Back to top button