Specials

ഇന്ന് വാലന്റയിന്‍സ് ഡേ : പ്രണയം തുറന്നു പറയുന്ന ദിനം

കൗമാരത്തിനു യുവത്വത്തിനും എന്നു വേണ്ട പ്രായമായവര്‍ക്കും ഒരു പോലെ ആഘോഷമുള്ള ദിവസം

കൗമാരത്തിനു യുവത്വത്തിനും എന്നു വേണ്ട പ്രായമായവര്‍ക്കും ഒരു പോലെ ആഘോഷമുള്ള ദിവസമാണ് ഫെബ്രുവരി 14 അഥവാ വാലന്റയിന്‍സ് ഡേ. പ്രണയത്തിന്റെ ആഘോഷമാണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ക്കായൊരു ദിനം. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവര്‍ വളരെ ചുരുക്കമായിരിക്കും. സ്‌കൂളിലെയും കോളജിലെയും ഒരു ലൗ സ്റ്റോറി മിക്കവര്‍ക്കും പറയാനുണ്ടായിരിക്കും. പ്രണയം പറയാത്തവര്‍ക്ക് പറയാനും പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ബന്ധം ഒന്നൂടെ ദൃഢമാക്കാനുള്ള ദിനം കൂടിയാണ് ഫെബ്രുവരി 14.

വീണ്ടും ഒരു പ്രണയദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ആശംസാകാര്‍ഡുകളും റോസാപ്പൂക്കളുമായി പ്രണയം ആഘോഷിക്കുകയാണ് ലോകം. ഓരോ പ്രണയദിനവും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള മധുരമുള്ള ഓര്‍മയാണ്. ഈ പ്രിയപ്പെട്ട ദിനത്തില്‍ തന്റെ പ്രിയപ്പെട്ടവന് എന്ത് സമ്മാനം നല്‍കണമെന്നത് വലിയ ഒരു ചോദ്യമായി കാമുകിമാരുടെയും ഭാര്യമാരുടെയും മുന്നിലുയരാറുണ്ട്. സമ്മാനങ്ങള്‍ പോലെ പ്രിയപ്പെട്ടതാണ് പലപ്പോഴും പ്രണയ സന്ദേശങ്ങള്‍.

അതിനാല്‍ അടുത്തുണ്ടങ്കിലും ദൂരെയാണെങ്കിലും പ്രണയസന്ദേശങ്ങള്‍ പങ്കുവയ്ക്കാം.ആശംസാകാര്‍ഡുകളിലൂടെയും കത്തുകളിലൂടെയും തന്റെ പ്രിയപ്പെട്ടവനുമായി പ്രണയസന്ദേശങ്ങള്‍ പങ്കുവയ്ക്കാം.

ഇതാ പ്രണയദിനത്തില്‍ പ്രിയപ്പെട്ടവനോട് പറയാന്‍ ചില സന്ദേശങ്ങള്‍.

വേര്‍പിരിയാന്‍ വയ്യെനിക്ക് നിന്നില്‍ നിന്നും. ഒരു ടാറ്റു പതിച്ച പോലെ ഞാന്‍ നിന്നോട് ചേര്‍ന്നിരിക്കുന്നു. പ്രണയാശംസകള്‍…..

ഈ ജന്മം മുഴുവന്‍ ഞാനും നീയും വേര്‍പിരിയാത്തവിധം ഒന്നായിരിക്കും.. പ്രണയദിനാശംസകള്‍…

ഇന്നും നാളെയും ജീവിതകാലം മുഴുവനും കൂടെയുണ്ടാവുമെന്ന വാക്കാണ് നമ്മുടെ പ്രണയം.പ്രണയദിനാശംസകള്‍…

നിന്നെ ഞാന്‍ എത്ര മാത്രം പ്രണയിക്കുന്നുവെന്നറിയിക്കാന്‍ ഒരു കവിതയെഴുതണമെന്നും പാട്ട് പാടണമെന്നും ആഗ്രഹിച്ചു. പക്ഷേ നിന്റെ പ്രണയത്തിനും നീ നല്‍കുന്ന കരുതലിനും മുന്നില്‍ എന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പ്രണയദിനാശംസകള്‍..

Tags

Post Your Comments


Back to top button
Close
Close