Latest NewsCricket

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ അറിയാം

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്‌ക്കുളള ഇന്ത്യൻ ടീമിനെ നാളെ അറിയാം. ന്യൂസിലാന്‍ഡിനെതിരായ മത്സത്തില്‍ വിശ്രമം അനുവദിച്ച നായകന്‍ വിരാട് കോഹ്ലിയും, ജസ്പ്രീത് ഭുംമ്രയും ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. അതേസമയം തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്ന രോഹിതിന് പൂര്‍ണമായോ ഭാഗികമായോ വിശ്രമം അനുവദിക്കാനാണ് തീരുമാനം. അജന്‍ക്യ രഹാനയ്ക്കും റിഷഭ് പന്തിനും, കാര്‍ത്തിക്കിനും ഓസീസ് പരമ്പര ഏറെ നിര്‍ണായകമാണ്. ധോണിക്കൊപ്പം ഒരു വിക്കറ്റ് കീപ്പറിനെ മാത്രമായിരിക്കും ടീമിൽ ഉൾപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പ് സ്‌ക്വാഡില്‍ പന്തോ കാര്‍ത്തിക്കോ ഒരാള്‍ക്ക് മാത്രമാകും സെലക്ഷന്‍ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button