Latest NewsIndia

വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി

മുംബൈ: യാത്രക്കാരെ വലച്ച് വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. വിവിധ കാരണങ്ങള്‍ ഉന്നയിച്ചാണ് ബുധനാഴ്ച 49 സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് പെരുവഴിയിലായത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണു മുടങ്ങിയത്. ഈ വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയുണ്ടായി. കോല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ മേഖലയില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് പ്രധാനമായും റദ്ദാക്കിയത്.

മോശം കാലാവസ്ഥയും മറ്റു തടസങ്ങളും നേരിടുന്നതിനാല്‍ അപ്രതീക്ഷിതമായി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നെന്നാണ് അധികൃതര്‍ നല്‍കുന്നു വിശദീകരണം. വരും ദിവസങ്ങളിലും വിമാനസര്‍വീസുകള്‍ മുടങ്ങുമെന്നാണ് സൂചന. തിങ്കളാഴ്ച 32 സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button