Latest NewsIndia

വിഡ്ഢികള്‍ പിറകില്‍ നിന്ന് കുത്തും; ശ്രീശാന്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഭുവനേശ്വരി

ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെ നിരവധി ആരാധകരെയാണ് ശ്രീശാന്ത് നേടിയെടുത്തത്. ഫൈനലില്‍ ടെലവിഷന്‍ താരം ദീപിക കക്കാറിനോട് പരാജയപ്പെട്ടുവെങ്കിലും ശ്രീശാന്തിന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ദീപിക തന്റെ സഹോദരിയെപ്പോലെയാണെന്നാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ ദിപികയ്ക്ക് വേണ്ടി ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാന്‍ പോലും താരം തയ്യാറായിരുന്നു. എന്നാലിപ്പോൾ ഇന്‍സ്റ്റാഗ്രാമില്‍ ദീപികയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ശ്രീശാന്ത്.

ഞാന്‍ ദീപികയെ അണ്‍ഫോളോ ചെയ്തു. അതിന് കാരണം അവര്‍ എന്റെ ഭാര്യയെ അണ്‍ഫോളോ ചെയ്‌തു. എന്റെ ഭാര്യയെ ബഹുമാനിക്കാത്തവരെ ഞാനും ബഹുമാനിക്കുകയില്ല. ദീപികയുടെ ആരാധകര്‍ എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും അപമാനിക്കുന്നു. അവരെ പറഞ്ഞ് വിലക്കേണ്ടത് ദീപികയുടെ കടമയാണ്. പക്ഷേ അവരത് ചെയ്യുന്നില്ലെന്നും ഇതിന് കാരണമായി ശ്രീശാന്ത് പറയുന്നു. എന്നാൽ ശ്രീശാന്തിനെതിരേ ദീപികയുടെ ആരാധകര്‍ രംഗത്തെത്തുകയുണ്ടായി. ഇതിന് മറുപടിയുമായി ഭുവനേശ്വരി എത്തിയിരിക്കുകയാണിപ്പോൾ. വിഡ്ഢികള്‍ കത്തിയെടുത്ത് പിറകില്‍ നിന്ന് കുത്തും, എന്നാല്‍ ബുദ്ധിയുള്ളവര്‍ കത്തിയെടുത്ത് ചരടറുത്ത് വിഡ്ഢികളില്‍ നിന്ന് മാറി നില്‍ക്കും- ഭുവനേശ്വരി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button