Latest NewsNewsIndia

ചോദ്യ പേപ്പര്‍ ചോര്‍ച്ച; കര്‍ശന നടപടികളുമായി സി.ബി.എസ്.ഇ രംഗത്ത്

ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ച ഇല്ലാതാക്കാന്‍ കര്‍ശന സുരക്ഷാ നടപടികളുമായി സി.ബി.എസ്.ഇ രംഗത്ത്. കര്‍ശന നടപടികളാണ് ഇത്തവണ കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി സി.ബി.എസ്.ഇ ഇത്തവണ രംഗത്തെത്തിയത്. പരീക്ഷകേന്ദ്രങ്ങളില്‍ നിന്ന് വെബ്‌സ്ട്രീമിങ്, മൂല്യ നിര്‍ണയത്തിന്റെ പുരോഗതി അപ്‌ഡേറ്റ് ചെയ്യുന്നതിന് ടെട്ര എന്ന പേരില്‍ പുതിയ അപ്ലിക്കേഷന്‍ തുടങ്ങിയ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പരീക്ഷ പേപ്പര്‍ കൈപ്പറ്റാന്‍ പരീക്ഷ കേന്ദ്രത്തിന്റെ സൂപ്രണ്ടിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളും കൈക്കൊണ്ടതായി സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാതി പറഞ്ഞു. 10, 12 ക്ലാസുകളിലെ പരീക്ഷ യഥാക്രമം ഈ മാസം 15, 21 തീയതികളിലായി ആരംഭിക്കുകയാണ്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ എണ്ണവും പ്രത്യേകം ഇത്തവണ സി.ബി.എസ്.ഇ കണക്കാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യവുമുണ്ടാകും. മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ഥികളുടെ ശരിയായ ഉത്തരങ്ങളാണെങ്കില്‍ ക്രിയാത്മകമായ ഉള്ളടക്കം കൂടി മാര്‍ക്ക് നല്‍കാന്‍ പരിഗണിക്കണമെന്ന നിര്‍ദേശവും സി.ബി.എസ്.ഇ നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക പരിശീലനവും സി.ബി.എസ്.ഇ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്ക് നല്‍കിവരികയാണ്. 31 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ അയ്യായിരം കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button