Latest NewsKerala

ലഹരി മരുന്നുമായി യുവാവ് പിടിയില്‍

മുള്ളേരിയ: ലഹരി മരുന്നുമായി യുവാവ് പിടിയില്‍. ഒരു ലക്ഷത്തിലേറെ രൂപ വിലപിടിപ്പുള്ള ലഹരി മരുന്നാണ് കാഞ്ഞങ്ങാട് ആറങ്ങാടി കടവത്ത് ഫാത്തിമ മന്‍സിലിലെ കെ.അബ്ദുല്‍ ഷഫീഖി(33)ല്‍ നിന്നും പിടികൂടിയത്. ഡിവൈഎസ്പി ജെയ്‌സണ്‍ ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നു സംസ്ഥാനാന്തര പാതയിലൂടെ കാറില്‍ വരുന്നതിനിടെ കുണ്ടാറില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള 13 ഗ്രാം ലഹരിമരുന്ന് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒരു ഗ്രാമിന് 6000 മുതല്‍ 10000 രൂപ വരെ വിലയുളളതാണിത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button