Latest NewsIndia

ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക സര്‍വകക്ഷി യോഗം വിളിച്ചു

ന്യൂഡല്‍ഹി : ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദികള്‍ക്കെതിരേയും പാകിസ്ഥാനെതിരേയും സുഷ്മതയോടെ കരുക്കള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ തുടര്‍ന്നുള്ള നീക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍ണ്ണായക സര്‍വകക്ഷിയോഗം നാളെ വിളിച്ചു.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. നാളെ രാവിലെ 11 മണിക്ക് പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ തീവ്രവാദം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിനൊപ്പം കൈ കോര്‍ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button