Latest NewsNews

ജൂണ്‍ ഇന്ന് പ്രദര്‍ശനത്തിന്; തിയേറ്റര്‍ ലിസ്റ്റ് പുറത്ത്

മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍ നായികയാകുന്ന പുതിയ ചിത്രം ‘ജൂണ്‍’ ഇന്ന് തിയേറ്ററുകളിലെത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ രജിഷ വിജയന്‍ ആണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ 17 വയസ്സു മുതല്‍ 27 വയസ്സു വരെയുള്ള ജീവിതമാണ് ജൂണിന്റെ പ്രമേയം.

ചിത്രത്തില്‍ ജോജു ജോര്‍ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം പതിനഞ്ചിലേറെ പുതു മുഖങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. യൂണിഫോം അണിഞ്ഞ് മുടി രണ്ട് ഭാഗം കെട്ടി ബാഗുമെടുത്ത് നില്‍ക്കുന്ന രജിഷയുടെ ലുക്ക് ഇതിനോടകം തന്നെ ഹിറ്റാണ്. ചിത്രത്തിലെ കഥാപാത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവര്‍ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥി കഥാപാത്രത്തിനായി ഒന്‍പത് കിലോ ശരീര ഭാരമാണ് രജിഷ കുറച്ചത്. അതിനായി കഠിനമായ ഡയറ്റും വ്യായാമമുറകളുമാണ് രജിഷ ശീലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button