KeralaLatest News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിശദമായ ഫലം കാണാം

തിരുവനന്തപുരം•സംസ്ഥാനത്തെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 15 ഉം യു.ഡി.എഫ് 12 ഉം ആര്‍.എം.പി ഒന്നും സ്വതന്ത്രര്‍ രണ്ടും സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍:

കൊല്ലം – ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് – പെരുമണ്‍ ഡിവിഷന്‍ – ഗീതാ ബാലകൃഷ്ണന്‍ – 1055, പത്തനംതിട്ട – റാന്നി ഗ്രാമ പഞ്ചായത്ത് – പുതുശേരിമല പടിഞ്ഞാറ് – സുധാകുമാരി – 55, ആലപ്പുഴ – കായംകുളം മുനിസിപ്പാലിറ്റി – എരുവ – സുഷമ അജയന്‍ – 446, കൈനകരി ഗ്രാമപഞ്ചായത്ത് – ഭജനമഠം – ബീനാ വിനോദ് – 105, എറണാകുളം – കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ – വൈറ്റില ജനത – ബൈജു യേശുദാസ് – 58, തൃശൂര്‍ – ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് – കോലോത്തുംകടവ് – അനുഷാ സുനില്‍ – 208, അരിമ്പൂര്‍ ഗ്രാമ പഞ്ചായത്ത് – വിളക്കുമാടം – സജീഷ്. സി. ജി – 354, പാലക്കാട് – തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് – കറുകപുത്തൂര്‍ – ടി.പി.സലാമു – 248, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് – ലില്ലി – അംബിക. പി – 46, മലപ്പുറം – തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് -പുറത്തൂര്‍ – സി.ഒ. ബാബുരാജ് – 265, കോഴിക്കോട് – പുതുപ്പാടി ഗ്രാമ പഞ്ചായത്ത് – വെസ്റ്റ് കൈതപ്പൊയില്‍ – രാകേഷ്. പി. ആര്‍ – 187, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് – നരയംകുളം – ശ്രീനിവാസന്‍ മേപ്പാടി – 299, കണ്ണൂര്‍ – കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് – എളമ്പാറ – ആര്‍.കെ.കാര്‍ത്തികേയന്‍ – 269, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി – കാവുമ്പായി – ഇ.രാജന്‍ – 245, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് – വെള്ളാംഞ്ചിറ – കെ.മോഹനന്‍ – 639.

യു.ഡി.എഫ് വിജയിച്ചവ:

തിരുവനന്തപുരം – കള്ളിക്കാട് ഗ്രാമപഞ്ചായത്ത് – ചാമവിളപ്പുറം – സദാശിവന്‍ കാണി – 145, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് – പ്ലാമ്പഴിഞ്ഞി – റ്റി.പ്രഭ – 193, ആലപ്പുഴ – കരുവാറ്റ ഗ്രാമപഞ്ചായത്ത് – നാരായണ വിലാസം – സുകുമാരി – 108, കോട്ടയം – നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് – കൈപ്പുഴ പോസ്റ്റാഫീസ് – ഷിബു ചാക്കോ – 17, എറണാകുളം – ഒക്കല്‍ ഗ്രാമ പഞ്ചായത്ത് – ചേലാമറ്റം – ജീനാ ബെന്നി – 60, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് – പ്ലാമുടി – ബിന്‍സി എല്‍ദോസ് – 14, കുന്നുകര ഗ്രാമ പഞ്ചായത്ത് – കുന്നുകര ഈസ്റ്റ് – ലിജി ജോസ് – 328, പാലക്കാട് – പാലക്കാട് മുനിസിപ്പാലിറ്റി – കല്‍പ്പാത്തി – വിബിന്‍.പി.എസ്സ് – 421, അഗളി ഗ്രാമ പഞ്ചായത്ത് – പാക്കുളം – ജയറാം – 14, മലപ്പുറം – വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് – ചെമ്പ്രശ്ശേരി – റ്റി.എച്ച്. മൊയ്തീന്‍ – 311, കോഴിക്കോട് – താമരശ്ശേരി ഗ്രാമ പഞ്ചായത്ത് – പള്ളിപ്പുറം – എന്‍.പി.മുഹമ്മദലി മാസ്റ്റര്‍ – 369, വയനാട് – നെന്മേനി ഗ്രാമ പഞ്ചായത്ത് – മംഗലം – കെ.സി.പത്മനാഭന്‍ – 161.

ആര്‍.എം.പി വിജയിച്ചത്:

കോഴിക്കോട് – ഒഞ്ചിയം ഗ്രാമപഞ്ചായത്ത് – പുതിയോട്ടുംകണ്ടി – പി. ശ്രീജിത്ത് – 308.

സ്വതന്ത്രര്‍ വിജയിച്ചവ:

ആലപ്പുഴ – ആലപ്പുഴ മുനിസിപ്പാലിറ്റി – ജില്ലാകോടതി – ബി. മെഹബൂബ് – 524, മലപ്പുറം – കാവനൂര്‍ ഗ്രാമപഞ്ചായത്ത് – ഇളയൂര്‍ – ഷാഹിന – 40.

വൈറ്റിലജനത, ലില്ലി, പുറത്തൂര്‍ എന്നീ വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ചാമവിളപ്പുറം, നാരായണവിലാസം, കൈപ്പുഴ പോസ്റ്റോഫീസ്, പ്ലാമുടി, മംഗലം വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ജില്ലാകോടതി, ഇളയൂര്‍ വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നാണ് സ്വതന്ത്രര്‍ നേടിയത്.

എല്‍ഡിഎഫ് 17 യുഡിഎഫ് 12 ആര്‍എംപി 1 എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില

shortlink

Related Articles

Post Your Comments

Related Articles


Back to top button