Latest NewsIndia

‘രാജ്യം കൂടെയുണ്ട്’ വീരചരമം പ്രാപിച്ച ധീര ജവാന്മാരുടെ മൃതദേഹം വഹിച്ച പേടകങ്ങള്‍ തോളിലേറ്റി രാജ് നാഥ് സിങ്ങും

ശ്രീനഗര്‍: ഇന്നലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച സൈനികര്‍ക്ക് രാജ്യത്തിന്റെ അന്തിമ പ്രണാമം.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. സൈനികര്‍ക്ക് രാജ്യത്തിന്റെ അന്തിമോപചാരം അര്‍പ്പിച്ച ചടങ്ങിനു ശേഷം സൈനികരുടെ മൃതദേഹ പേടകം തോളിലേറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും അവര്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ചു.രാജ്യത്തിനു വേണ്ടി ധീരന്മാരായ സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗം മറക്കില്ലെന്നും ഇതു വെറുതെയാവില്ലെന്നും രാജ്‌നാഥ് പറഞ്ഞു.

രാജ്യം കൂടെയുണ്ടെന്നും കുടുംബാംഗങ്ങള്‍ക്ക് എല്ലാ സഹായവും എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഗവര്‍ണര്‍ സത്യ പാല്‍ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍.ഭട്‌നാഗര്‍ തുടങ്ങിയവരും സൈനികര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.വീരമൃത്യുവരിച്ച മലയാളി ജവാന്‍ വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവരെയും ആധുനിക ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുവരും.

താഴ് വരയില്‍ സ്ഥിതി സംഘര്‍ഷഭരിതം ആയ പശ്ചാത്തലത്തില്‍ രാജ്യാന്തര അതിര്‍ത്തികളിലും പ്രധാനനഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വര സൈന്യത്തിന്റെ കനത്ത കാവലിലാണ്. മേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കി. വന്‍ പ്രതിഷേധമാണ് പ്രദേശത്ത്. ഇന്ന് ഹര്‍ത്താല്‍ ആചരിച്ച പ്രദേശങ്ങളില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി.ഭീകരാക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദിന് പ്രാദേശിക പിന്തുണ ലഭിച്ചെന്ന സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ ശക്തമായ അന്വേഷണമാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button