KeralaLatest News

ശബരിമല യുവതി പ്രവേശനം : പ്രതികരണവുമായി പ്രിയ വാര്യർ

കൊച്ചി : ശബരിമല യുവതി പ്രവേശനത്തെ കുറിച്ച് പ്രതികരിച്ച് നടി പ്രിയ വാര്യർ. ശബരിമലയിലെ യുവതിപ്രവേശം അർത്ഥശൂന്യമായ കാര്യമാണെന്നും താൻ ഈ പ്രശ്നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയ വാര്യർ പറഞ്ഞു. തുല്യതക്ക് വേണ്ടിയാണ് നമ്മൾ പോരാടുന്നതെങ്കില്‍ അതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. വര്‍ഷങ്ങളായുള്ളതാണ് ശബരിമല ആചാരങ്ങള്‍. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണമെന്നും ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ വാര്യർ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button