Latest NewsKerala

1008 അഗ്‌നിഹോത്രികള്‍ നിര്‍വഹിക്കുന്ന സമൂഹ അഗ്നിഹോത്രയജഞം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം:  ജാതി-ലിംഗഭേദമന്യേ 1008 അഗ്‌നിഹോത്രികള്‍ നിര്‍വഹിക്കുന്ന അതിവിശിഷ്ടമായ സമൂഹ അഗ്‌നിഹോത്രയജ്ഞം നാളെ തിരുവനന്തപുരത്ത് നടക്കും. നാളെ വൈകീട്ട് നാല് മണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് യജ്ഞം നടക്കുന്നത്. കാശ്യപ വേദ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ കുലപതിയായ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിലാണ് യാഗം. സനാതനധര്‍മത്തിന്റെ നിത്യആചരണങ്ങളില്‍പെട്ട, ദേവയജ്ഞം എന്നുകൂടി പേരുള്ള അഗ്നിഹോത്രം അന്തരീക്ഷശുദ്ധികൂടി നടത്തും എന്നാണ് സംഘാടകരുടെ അവകാശവാദം.

1008 അഗ്‌നിഹോത്രികള്‍ 1008 ഹോമകുണ്ഡങ്ങളില്‍ ഒരുമിച്ചാണ് യാഗം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button