Latest NewsIndia

കശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു, അതിർത്തിയിൽ എല്ലാ സൈനിക വിഭാഗങ്ങളെയും ഏകോപിപ്പിച്ച് നീക്കം

അൻപതിലധികം രാജ്യങ്ങളാണ് പാകിസ്ഥാന്റെ ഭീകരതയ്ക്കെതിരെ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്.

ശ്രീനഗർ : പുൽ വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ കശ്മീർ ഭരണകൂടം പിൻവലിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം.മിർവായിസ് ഉമർ ഫറൂഖ്,അബ്ദുൾ ഗാനി ഭട്ട്,ബിലാൽ ലോൺ,ഹാഷീം ഖുറേഷി,ഷബീർ ഷാ എന്നിവർക്കുള്ള സുരക്ഷയാണ് പിൻവലിച്ചത്.പുൽവാമ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഉന്നതതലയോഗത്തിൽ കശ്മീരിലെ വിഘടനവാദികൾക്കെതിരെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആഞ്ഞടിച്ചിരുന്നു.

‘ പാകിസ്ഥാന്‍റെയും ഐഎസ്ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ഇന്ത്യയിൽ ഉണ്ട്,ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും.’ – രാജ്‍നാഥ് സിംഗ് പറഞ്ഞു. പേരുകൾ വെളിപ്പെടുത്തിയില്ലെങ്കിലും രാജ്നാഥ് സിംഗ് പറഞ്ഞത് കശ്മീരിലെ വിഘടന നേതാക്കളെയും, ഹൂറിയത്ത് നേതാക്കളെയുമാണെന്ന് വ്യക്തമാണ്.ഈ യോഗത്തിലാണ് വിഘടന വാദി നേതാക്കളുടെ സുരക്ഷ പിൻവലിക്കാനും തീരുമാനിച്ചത്.

ആഭ്യന്തര സെക്രട്ടറി,ദേശീയ സുരക്ഷാ ഉപദേഷ്ടാവ്,റോ,എൻഐഎ,ഐബി മേധാവികൾ യോഗത്തിൽ പങ്കെടുത്തിരുന്നു.എല്ലാ സൈനിക വിഭാഗങ്ങളെയും ഏകോപിപ്പിച്ച് ഒരു നീക്കത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്നാണ് സൂചന.ശ്രീനഗറിലും,ഡൽഹിയിലും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു.അതിർത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാൽ കരുതലോടെയാകും ഇന്ത്യയുടെ ഓരോ ചുവടുവയ്പ്പും.

അൻപതിലധികം രാജ്യങ്ങളാണ് പാകിസ്ഥാന്റെ ഭീകരതയ്ക്കെതിരെ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. മാത്രമല്ല രാജ്യത്തെ ഒന്നടങ്കം വേദനിപ്പിച്ച ഭീകരാക്രമണത്തിന് ഉചിതമായ തിരിച്ചടി നൽകാൻ സേനാ വിഭാഗങ്ങൾക്ക് കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button