Jobs & VacanciesLatest NewsEducation & Career

വൻ തൊഴിലവസരങ്ങളുമായി എഫ്.സി.ഐ : നിരവധി ഒഴിവുകള്‍

അവസാന തീയതി : മാര്‍ച്ച് 25

വൻ തൊഴിലവസരങ്ങളുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി), സ്റ്റെനോ ഗ്രേഡ് II, ടൈപ്പിസ്റ്റ് (ഹിന്ദി), അസിസ്റ്റന്റ് ഗ്രേഡ് III (ജനറല്‍/ അക്കൗണ്ട്സ്/ ടെക്നിക്കല്‍/ ഡിപ്പോ) എന്നീ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

ആകെ 4103 ഒഴിവുകൾ ആണുള്ളത് (നോര്‍ത്ത് സോണ്‍ -1999, സൗത്ത് സോണ്‍ – 540, ഈസ്റ്റ് സോണ്‍ -538, വെസ്റ്റ് സോണ്‍ -735, നോര്‍ത്ത് ഈസ്റ്റ് സോണ്‍ -291 എന്നിങ്ങനെയാണ് വിവിധ സോണുകളിലെ ഒഴിവ്). കേരളം സൗത്ത് സോണിലാണ് ഉള്‍പ്പെടുന്നത്. താല്പര്യമുള്ളവർക്ക് ഉദ്യോഗാര്‍ഥികള്‍ ഇതില്‍ ഏതെങ്കിലും ഒരു സോണിലേക്ക് അപേക്ഷിക്കാവുന്നതാണ്.

രണ്ടുഘട്ടങ്ങളിലായുള്ള പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട പരീക്ഷക്ക് കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചി മാത്രമായിരിക്കും കേന്ദ്രം. ഫെബ്രുവരി 23 മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : മാര്‍ച്ച് 25

shortlink

Related Articles

Post Your Comments

Related Articles


Back to top button