Latest NewsBahrainGulf

ഹൃദയാഘാതം : പ്രവാസി ബഹ്‌റൈനിൽ മരിച്ചു

മനാമ : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി ബഹ്‌റൈനിൽ മരിച്ചു. ഇലക്ട്രിഷ്യനായി ജോലി നോക്കുകയായിരുന്ന വടക്കഞ്ചേരി വണ്ടാഴി കുളപ്പുര വെളുത്താക്കൽ വീട്ടിൽ വേണുഗോപാലന്റെ മകൻ മധു റോഷൻ (35) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണു മരണവിവരം ബന്ധുക്കൾക്കു ലഭിച്ചത്. അടുത്ത മാസം അവധിയിൽ നാട്ടില്‍ വരാനിരിക്കെയായിരുന്നു മരണം. നാട്ടിൽ എത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 10.30നു പാമ്പാടി ഐവർമഠത്തിൽ സംസ്കരിക്കും. അമ്മ: രത്നവല്ലി. ഭാര്യ: നിത്യ. മക്കൾ: മാളവിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button