Latest NewsInternational

വേര്‍തിരിവിന്റെ ഇരുള്‍ മായുന്നു : ഉദയസൂര്യന്റെ നാട്ടില്‍ ഐനുകള്‍ക്ക് അംഗീകാരം

പതിറ്റാണ്ടുകളുടെ വേര്‍തിരിവിന് വിരാമമിട്ട് ജപ്പാനിലെ ഐനു ഗോത്രത്തെ ആദ്യമായി അംഗീകരിക്കാന്‍ തുടങ്ങുകയാണ് ജപ്പാന്‍ സര്‍ക്കാര്‍. ഉത്തര ഹൊകൈദോവിലാണ് ഐനു ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്നത്.

നിര്‍ബന്ധിത സ്വാംശീകരണത്തിനു ഇരകളായിരുന്നു ഇവര്‍. ഇത്തരത്തിലുള്ള വേര്‍തിരിവിന് അവസാനമാകുമെങ്കിലും വിദ്യാഭ്യാസപരമായും സാമ്പത്തികമായുമുള്ള അന്തരവ് നിലനില്‍ക്കുക തന്നെ ചെയ്യും. വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലിലൂടെ ഐനുകളെയും സ്വദേശിയരായി അംഗീകരിക്കും. ഇതിലൂടെ രാജ്യത്തിന്റെ വൈവിധ്യം നിലനിറുത്തുവാനും ,ഊര്‍ജസ്വലമായ സമൂഹത്തെ പടുത്തുയര്‍ത്തുവാനുമാണ് ലക്ഷ്യമിടുന്നത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പുരോഗമനപരമായ നയങ്ങളിലൂടെ തദ്ദേശീയ സമുദായങ്ങളെ പുനരുജ്ജീവിപ്പിച് വിനോദസഞ്ചാരമേഖലയെ ഉയര്‍ത്തികൊണ്ടുവരുക എന്നതാണ് ഉദ്ദേശം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഐനുകളെ തങ്ങളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും പിന്തുടരുന്നതില്‍ നിന്നും വിലക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button