Latest NewsIndia

ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്കിനെ ഭയന്ന് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നു

അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ അടിയന്തിരമായി ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്.

ശ്രീനഗർ : അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ അടിയന്തിരമായി ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ മിന്നലാക്രമണം ഭയന്നാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന.പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതിനു പിന്നാലെയാണ് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നത്.പൊഖ്റാനിൽ വ്യോമസേന വായൂശക്തി എന്ന പേരിൽ അഭ്യാസപ്രകടനങ്ങളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

തിരിച്ചടിയ്ക്കാൻ സേനാ മേധാവികൾക്ക് പൂർണ്ണ സ്വാതന്ത്ര്യവും മോദി നൽകിയിരുന്നു. മാത്രമല്ല അതിർത്തിയിൽ കഴിഞ്ഞ ദിവസം ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു.അതേ സമയം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാനാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ഇന്ത്യ പുറത്ത് വിട്ടു.അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനാണ് ഇന്ത്യയുടെ പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button